Specials

പ്രധാനമന്ത്രി നരേന്ദ്രമോദി വെറും സാധാരണക്കാരന്‍ : അദ്ദേഹത്തിന്റെ ബാല്യ-യൗവന കാലഘട്ടങ്ങളെ കുറിച്ച് അറിയാം

ഉത്തരഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗര്‍ എന്ന ഒരു ഗ്രാമത്തില്‍ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബര്‍ 17-ല്‍ നരേന്ദ്രമോദി ജനിച്ചത്. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തില്‍ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തില്‍ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.

മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ താന്‍ വിവാഹിതനാണെന്നും, യശോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. 1968-ല്‍ തന്റെ പതിനേഴാം വയസ്സില്‍ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരന്‍ സോമഭായ് പറയുന്നത്.

ഭാര്യയായ യശോദയെ പഠനം പൂര്‍ത്തിയാക്കാന്‍ സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡല്‍ഹി സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തില്‍ ബിരുദവും , ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും അതേ വിഷയത്തില്‍ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. മോദി തന്റെ എട്ടാമത്തെ വയസ്സുമുതല്‍ ആര്‍.എസ്.എസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ നിന്നും ദീര്‍ഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ വിദ്യാര്‍ത്ഥി നേതാവാകുകയും, തുടര്‍ന്ന് ബി.ജെ.പി, നവനിര്‍മ്മാണ്‍ എന്നീ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

1971 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധ കാലഘട്ടത്തിലാണ് മോദി ആര്‍.എസ്സ്.എസ്സില്‍ ചേരുന്നത്. 1975 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഒളിവില്‍ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ ലഘുലേഖകള്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ജയപ്രകാശ് നാരായണ്‍ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗമായിരുന്നു.[ 1985 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആര്‍.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്. 1988 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ല്‍ ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ വന്‍വിജയത്തിനു പിന്നില്‍ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു

ഒരു തികഞ്ഞ സസ്യാഹാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിനെ ദൈനംദിന ജോലികളില്‍ സഹായിക്കാനായി മൂന്നു ഔദ്യോഗികാംഗങ്ങള്‍ മാത്രമേയുള്ളു. നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല.

2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ മോദി ആര്‍.എസ്.എസ്സില്‍ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button