Latest NewsKerala

കേരളത്തെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ടതില്‍ മൂന്ന് മന്ത്രിമാര്‍ക്ക് പങ്ക് : വി ഡി സതീശൻ

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷം ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: കേരളത്തെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ടതില്‍ മൂന്ന് മന്ത്രിമാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. പ്രസ്‌ക്ലബിന്റെ ‘പ്രളയാനന്തര കേരളം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.വര്‍ഷങ്ങളായി തമിഴ്നാടിന് വേണ്ടി വാദിക്കുന്ന കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയാണ് ഡാമുകളുടെ കാര്യത്തില്‍ സംസ്ഥാനം ആശ്രയിക്കുന്നത്. വെള്ളപ്പൊക്കത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ പല നദികളും വരണ്ടുതുടങ്ങി. ഇനിയും ഒരു ദുരന്തം ഉണ്ടാവുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

പെട്ടെന്നുള്ള ഈ പരിസ്ഥിതി മാറ്റത്തെക്കുറിച്ച്‌ വിദഗ്ദ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണം. വരള്‍ച്ചയെ നേരിടാന്‍ കൃത്യമായ മുന്നൊരുക്കം വേണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷം ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം സ്തുതിപാടലല്ല പ്രതിപക്ഷത്തിന്റെ കടമ. വിമര്‍ശനത്തിന് അതീതരാണ് തങ്ങളെന്ന ധാര്‍ഷ്ട്യം മന്ത്രിമാര്‍ ഉപേക്ഷിക്കണം.

ജലവിഭവ മന്ത്രി മാത്യു.ടി.തോമസും വൈദ്യുതി മന്ത്രി എം.എം.മണിയും ദുരന്തനിവാരണ ചുമതല കൂടിയുള്ള റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനും സാമൂഹിക സാമ്ബത്തിക സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കിയുള്ള നവകേരള സൃഷ്ടിയാണ് വേണ്ടത്. ഇനി ഒരു പ്രളയം അടിച്ചേല്‍പ്പിക്കരുത്.

പ്രളയ ദുരന്തത്തിന് ശേഷം ഭക്ഷണകിറ്റ് വിതരണവും പ്രാരംഭ സഹായമായ 10,000 രൂപയുടെ വിതരണവും മാത്രമാണ് ആകെ നടക്കുന്നത്.ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ആനുകൂല്യങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്. ക്യാമ്പുകളില്‍ മാനസികാഘാതവും പകര്‍ച്ചവ്യാധിയും മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പാണ് ഏറ്റവും പ്രധാനം.

ഇതിന് ഫലപ്രദമായ ഒരു നടപടിയുമില്ല. സി.പി.എം നടത്തുന്ന സര്‍വെ ആള്‍ക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് കണക്കെടുപ്പ് ദുര്‍ബലപ്പെടുത്തും.ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഇടക്കാല അഭയകേന്ദ്രം തുറക്കാനും തീരുമാനമെടുക്കണം. പശുക്കള്‍ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം 30,000ത്തില്‍ നിന്ന് 50,000 ആക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button