ദുബായ് : വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സ്വദേശി വനിതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചുമതല നഷ്ടമായി. വിവാഹബന്ധം വേര്‍പെടുത്തിയ യുവതി വിദേശിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയില്‍ നിന്നും കുട്ടികളുടെ സംരക്ഷണ ചുമതല കുട്ടികളുടെ പിതാവിന് കൈമാറി. യു.എ.ഇയിലെ ഫെഡറല്‍ സുപ്രീംകോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല പിതാവിന് കൈമാറാന്‍ ഉത്തരവിട്ടത്.
വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടികളെ സംരക്ഷണ ചുമതല മാതാവിനെ ഏല്‍പ്പിച്ചു കൊണ്ടുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
കുട്ടികളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിയ്ക്കരുതെന്നും വ്യത്യസ്ത സംസ്‌കാരമായിരിക്കുമെന്നും, അതിനാല്‍ കുട്ടികളുടെ സംരക്ഷണ ചുമതല മാതാവില്‍ നിന്നും നീക്കി തന്നെ ഏല്‍പ്പിക്കണമെന്നും കാണിച്ച് പിതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍മേലായിരുന്നു കോടതി വിധി.
Read also : വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍ക്കും, മക്കള്‍ക്കും ഒരു വര്‍ഷത്തെ വിസ അനുവദിച്ച് യുഎഇ
കീഴ്‌ക്കോടതിയിലെ കേസ് പ്രകാരം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയ്ക്കും മക്കള്‍ക്കും ചെലവിനായി 5000 ദിര്‍ഹം നല്‍കണമെന്ന് യുവാവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തനിക്ക് തുക നല്‍കാന്‍ സാധിയ്ക്കില്ലെന്നും കുട്ടികളുടെ സംരക്ഷണ ചുമതല തന്നെ ഏല്‍പ്പിക്കണമെന്നും കാണിച്ച് യുവാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിന്‍മേലായിരുന്നു കോടതി വിധി വന്നത്.
Post Your Comments