Gulf

വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍ക്കും, മക്കള്‍ക്കും ഒരു വര്‍ഷത്തെ വിസ അനുവദിച്ച് യുഎഇ

യുഎഇ: വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ ഇവരുടെ മക്കൾ എന്നിവർക്ക് ഒരു വർഷത്തെ വിസ നൽകാനൊരുങ്ങി യുഎഇ. നിലവിലെ വിസക്കാലാവധി തീർന്നാൽ ഇവർക്ക് ഒരു വർഷത്തേക്ക് കൂടി വിസ നീട്ടാൻ അപേക്ഷിക്കാം. ചൊവ്വാഴ്ചയാണ് യുഎഇ കാബിനറ്റ് ഈ പുതിയ തീരുമാനം എടുത്തത്. വിവാഹമോചനം നടന്നതിന്റെ അടുത്ത ദിവസമോ ഭർത്താവ് മരിച്ചതിന്റെ അടുത്ത ദിവസമോ വിസക്കാലാവധി നീട്ടാനായി അപേക്ഷിക്കാം. ഇവർക്കും മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.

also read:ഇത്തരം പൗരന്മാർക്ക് ഒരു വർഷത്തെ യുഎഇ റെസിഡൻസി പെർമിറ്റ് പ്രഖ്യാപിച്ചു

ഈ വിധത്തിൽ ഒരു സ്പോൺസറുടെ ആവശ്യമില്ലാതെ വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും ഒരു വർഷത്തെ റെസിഡൻസ് വിസ ലഭിക്കും. ഇതിലൂടെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾക്ക് അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ പ്രതിസന്ധികളെ മറികടക്കാനാകും. ഈ വർഷം അവസാനത്തോടെ ഈ പുതിയ തീരുമാനം നടപ്പിലാകും. ഇത്തരത്തിലുള്ള മനുഷ്യത്വപരമായ പല തീരുമാനങ്ങളും യുഎഇ നടപ്പിലാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button