റിയാദ്: സൗദിയില്‍ നാലു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ തൊഴില്‍ സാമൂഹിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനാമാക്കി. ഇന്നലെ റിയാദ് ,ജിദ്ദ ,ദമ്മാം തുടങ്ങിയവിടങ്ങളിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും ആണ് പരിശോധന നടത്തിവരുന്നത്. സൗദി പൗരന്മാരെ നിയമിക്കാതെ കടകള്‍ തുറന്നാല്‍ 20,000 ത്തോളം റിയാലാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുന്നത്.
Also Read: തെരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിക്കാന്‍ മോദി: പ്രവര്‍ത്തകര്‍ക്കായി പുതിയ മന്ത്രം
എഴുപത് ശതമാനം സൗദികളെ നിയമിച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം വിദേശികളും. മലയാളികള്‍ അടക്കമുള്ള വിദേശികള്‍ മാത്രമായി ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത് .വസ്ത്ര വ്യാപാരം ,ഫര്‍ണിച്ചര്‍ ,കാര്‍ -ബൈക്ക് ഷോറൂമുകള്‍ ,പത്രക്കടകള്‍ തുടങ്ങിയവയിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത്. സ്വദേശികളെ നിയമിക്കാന്‍ മതിയായ അവസരം തൊഴില്‍ മന്ത്രാലയം അനുവദിച്ചിരുന്നെങ്കിലും യോഗ്യരായ സ്വദേശികളെ ലഭിക്കാത്തത് തടസ്സമായതെന്നാണ് ചില കടയുടമകള്‍ പറയുന്നത്.
Post Your Comments