COVID 19Latest NewsNewsIndia

കോവിഡ് വന്നതോടെ കോളജ് അടച്ചു ഉപജീവനത്തിന് മറ്റ് മാർഗമില്ല ; മുറുക്കുണ്ടാക്കി വിൽപന നടത്തി എഞ്ചിനീയറിംഗ് പ്രൊഫസർ

ചെന്നൈ : കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. വൈറസ്  പിടിതരാതെ മുന്നോട്ടുകുതിക്കുന്ന ഈ സമയത്ത് പുതിയൊരു ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമാണ്. എന്നാൽ ജോലി നഷ്ടപ്പെട്ട തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് പ്രൊഫസർ ജീവിക്കാനായി കണ്ടെത്തിയത് മറ്റൊരുവഴിയാണ്. മുറുക്കുണ്ടാക്കി വിൽപന നടത്തി ഉപജീവനത്തിന് കാശ് കണ്ടെത്തുകയാണ് ഈ പ്രൊഫസർ.

കോവിഡിന് മുൻപ് കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസറായിരുന്നു കൂടലൂർ സ്വദേശിയായ ടി മഹേശ്വരൻ. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കൂടിയായിരുന്നു അദ്ദേഹം. കോവിഡ് വന്നതോടെ കോളജ് അടച്ചു. തുടർന്ന് ശമ്പളം നൽകാനാകില്ലെന്ന് പ്രൊഫസറെ കോളജ് അധികൃതർ അറിയിക്കുകയും ചെയ്തു.

ഇതോടെ ജീവിതം വഴിമുട്ടിയപ്പോൾ പകച്ചുനിൽക്കാതെ മറ്റൊരു ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു മഹേശ്വര‍ൻ. സ്വദേശമായ നെയ്വേലിയിലാണ് ആറുവയസുകാരി മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ മഹേശ്വരൻ മുറുക്കുണ്ടാക്കി വിൽക്കുന്നത്. നെയ്വേലിയിലെ കടകളിലും മറ്റും മുറുക്കുണ്ടാക്കി വിൽക്കുന്നതിലൂടെ പ്രതിദിനം 500 രൂപ വരുമാനം ലഭിക്കുന്നുവെന്ന് മഹേശ്വരന്‍ പറയുന്നു.

ഉന്നത യോഗ്യതകളുണ്ടെങ്കിലും മൂന്നു പുതിയ വിദ്യാർത്ഥികളെ കോളജിൽ എത്തിച്ചാലേ ജോലിയിൽ തുടരാനാകൂവെന്നാണ് കോളജ് അധികൃതർ ഇദ്ദേഹത്തോടെ പറഞ്ഞത്. എന്നാൽ മറ്റൊരു കോളജിൽ ജോലി കിട്ടിയെങ്കിലും അവരും ഇതേ ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button