തൃശൂര്‍: പ്രളയത്തിന് ശേഷം ചീരക്കുഴി ഡാമിൽ പതിനാല് കോടി രൂപയുടെ നഷ്‍ടം ഉണ്ടായിട്ടുണ്ടെന്ന് ഡാം അധികൃതർ. തൃശൂര്‍ ജില്ലയില്‍ ജലവിഭവവകുപ്പിന്റെ പ്രോജക്ട് രണ്ടില്‍ ഉള്‍പ്പെട്ട ഡാമാണ് പഴയന്നൂരിലെ ചീരക്കുഴി ഡാം.
അഞ്ച് പഞ്ചായത്തുകളിലെ കാർഷികാവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഈ ഡാമിന് പതിനാല് കോടി രൂപയുടെ നഷ്‍ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗായത്രിപ്പുഴ നിറഞ്ഞൊഴുകിയപ്പോഴാണ് പഴയന്നൂരിനടുത്തുള്ള ചീരക്കുഴി ഡാമിന്റെ എട്ട് ഷട്ടറുകളും തകർന്നത്.
Read also:സരിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസ്
വെള്ളപ്പൊക്കത്തിൽ വലിയ മരങ്ങൾ ഒഴുകിയതോടെയാണ് ഷട്ടറുകൾ തകരാറിലാകാൻ കാരണം. ഡാമിൽ നിന്ന് കനാൽ ആരംഭിക്കുന്ന ഭാഗവും ഒഴുകിപ്പോയി. ഡാമിനോട് ചേർന്നുള്ള പുഴയുടെ സംരക്ഷണഭിത്തിയും സമീപത്തെ റോഡുകളും പൂർണ്ണമായും തകർന്ന നിലയിലാണ്. ഡാമിന്റെ ശോചനീയാവസ്ഥയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഡാം അധികൃതർ അറിയിച്ചു.
Post Your Comments