പട്യാല: അയല്ക്കാരന്റെ കൈയ്യില്‍ നിന്ന് കടം വാങ്ങിയ കാശിനെടുത്ത ലോട്ടറിയില്‍ ഇഷ്ടിക ചൂളയിലെ പണിക്കാരനു കിട്ടിയത് ബംബര്‍ സമ്മാനമായ ഒന്നര കോടി. പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലാണ് സംഭവം. 250 രൂപയുടെ ദിവസക്കൂലിയ്ക്ക് ചൂളയില്‍ പണിയെടുക്കുന്ന മനോജ് എന്ന യുവാവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
മനോജും ഭാര്യ രാജ് കൗറും ചേര്‍ന്നെടുത്ത രാഖി ബംബംറിലൂടെയാണ് ഇവരുടെ സാധു കുടുംബം കോടീശ്വരരായി മാറിയത്. അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 200 രൂപയ്ക്കാണ് ഇവര്‍ ലോട്ടറി എടുത്തത്. എന്നാല്‍ ഈ ടിക്കറ്റ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന മനോജിന്റെ കുടുംബം നിത്യച്ചിലവിനു തന്നെ പണം കണ്ടെത്തിയിരുന്നത് ഏറെ ബുദ്ധിമുട്ടിയായിരുന്നു. ഇടയ്ക്ക പിതാവിന് ആസ്ത്മ പിടിപ്പെട്ടതോടെ ഇവര്‍ വളരെ സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍ പിതാവ് മരിക്കുന്നതിനുമുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നു എന്ന ചിന്തയും മനോജിനുണ്ട്.
ALSO READ:പ്രളയത്തെ തുടര്‍ന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍, വീട്ടമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം
ലോട്ടറി അടിച്ചതോടെ പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി ജോലി അന്വേഷിക്കുന്ന മൂത്ത മൂന്ന് പെണ്മക്കളോടും പഠനം പുനരാരംഭിക്കാനാണ് മനോജ് കുമാരര്ആവശ്യപ്പെട്ടിരിക്കുന്നത്. ആഗ്രഹമായി കൊണ്ടുനടന്ന പോലീസ് ഉദ്യോഗമാണ് അവരുടെ ലക്ഷ്യം. ഒരു ഇഷ് ടിയുണ്ടാക്കിയാല് 50 പൈസയാണ് കൂലി. അങ്ങനെ ദിവസേന 250 രൂപയ്ക്ക് പണിയെടുത്തിനുന്ന മനോജിന്റെ ജീവിതമാണ് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്.
Post Your Comments