ടോക്കിയോ: എച്ച്.എസ്.പ്രണോയ് ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇന്തോനേഷ്യയുടെ യുവതാരം ആന്റണി സിനിസുക ജിന്റിംഗിനോട് തോറ്റാണ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ് തോല്‍വി ഏറ്റുവാങ്ങിയത്.
സ്കോര്‍: 21-14, 21-17.
Also Read: ജപ്പാൻ ഓപ്പൺ: ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ
അതേസമയം ഇന്ത്യയുടെ കെ.ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹോങ്കോംഗ് താരം വോംഗ് വിംഗ് കി വിന്‍സന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍: 21-15, 21-14.
.
Post Your Comments