Latest NewsSaudi Arabia

സൗദി ലുലുവിൽ നിന്ന് കോടികൾ തട്ടി; പ്രവാസി മലയാളി ഒളിവിൽ; സംഭവം ഇങ്ങനെ

നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ

റിയാദ്: സൗദി ലുലുവിൽ 4.24 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ഒളിവിൽ. നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ് മാനേജറായിരുന്ന ഷിജു കമ്പനിയിൽ നിന്ന് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

ALSO READ: 4.24 കോടിയുടെ വെട്ടിപ്പ് നടത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങി

ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരിൽ നിന്നും വൻതോതിൽ സാധനങ്ങൾ നേരിട്ട് ഓർഡർ ചെയ്ത് മറിച്ച് വിൽക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങിയ വകയിൽ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതിന്റെ സൂത്രധാരൻ ഷിജുവാണെന്ന് വ്യക്തമായി. എന്നാൽ വിവരം പുറത്തറിയുന്നതിന് മുൻപ് തന്നെ ഷിജു നാട്ടിലേക്ക് മുങ്ങിയിരുന്നു.

ഷിജുവിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ലുലു അധികൃതർ കഴിഞ്ഞ ദിവസം ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്ക് പരാതി നൽകി. സൗദിയിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എസ്പിയ്ക്കും ഇന്ത്യൻ എംബസി അധികൃതർ കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button