റിയാദ്•സൗദി അറേബ്യയില്‍ നിന്നും 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫ് (42) ആണ് മുങ്ങിയത്.
ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്തുവരികയായിരുന്നു ഷിജു. സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു ഇയാള്‍ പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനു മുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു.
Post Your Comments