ന്യൂഡല്‍ഹി : ലോകത്ത്ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നെന്ന് പഠനം. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യാക്കാരാണെന്നാണ് പഠനം. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും അവയുടെ ലിംഗപരമായ സൂചനകളും എന്ന ലാന്‍സറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയിലെ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗുരുതരമാംവിധം വര്‍ധിച്ചെന്ന് പഠനം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 71.2% പേരും 40 വയസില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. 1990ല്‍ 25.3 ശതമാനമായിരുന്നു ഇത് 2016 ആയപ്പോഴേക്ക് 36.6 ശതമാനമായി ഉയര്‍ന്നു.
read also : മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ലോക ജനസംഖ്യയുടെ 17.8 ശതമാനമാണ് ഇന്ത്യയുടെ ജനസംഖ്യാനിരക്ക്. അതായത് 130 കോടി ജനങ്ങള്‍. എന്നാല്‍, 2016ല്‍ ലോകത്തില്‍ ആകെയുണ്ടായ 2,57,624 സ്ത്രീ ആത്മഹത്യകളില്‍ 94,380 എണ്ണവും (അതായത് 36.6%) ഇന്ത്യയിലാണ് സംഭവിച്ചത്.
രാജ്യത്തെ പൊതുജനാരോഗ്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യക്കുറവ് ആത്മഹത്യകളിലേക്ക് മനുഷ്യരെ നയിക്കുന്നു.
ലിംഗവിവേചനമാണ് സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തല്‍.
Post Your Comments