പൂനെ: കാമുകിയോടുള്ള പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ പൊലീസ് കേസ്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറിനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവം എന്താണെന്നല്ലേ. 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്‌ട്രിക് പോസ്‌റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍.
ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments