Latest NewsLife Style

ആകര്‍ഷകമായി സംസാരിക്കാം!!!! കാര്യം നിസാരം..ഇത് വായിക്കൂ

നന്നായി സംസാരിക്കാൻ കഴിവില്ല എന്ന് സ്വയം വിലായിരുത്തുകയല്ല വേണ്ടത്, പകരം

ലളിതമായി സംസാരിക്കുന്നവരേയാണ് എല്ലാവര്‍ക്കും ഇഷ്ടം. അങ്ങനെയുള്ളവരുമൊത്ത് ഏറേ നേരം സമയം ചെലവിടാന്‍ നമ്മുക്ക് ഒരു മടിയും ഉണ്ടാകില്ല. ഉദാഹരണത്തിന് ചില നല്ല റേഡിയോ ജോക്കിയുടെ സംസാരം നമ്മള്‍ കാതോര്‍ത്തിരിക്കാറുണ്ട്. കാണാതെ കേല്‍ക്കുന്ന ആ ശബ്ദത്തിനെ ഒരിക്കലെങ്കിലും ഒന്ന് കാണാനായി നാം ആഗ്രഹിക്കും. അതാണ് നാച്വറലായി സംസാരിക്കുന്നതിന്‍റെ വ്യാപ്തി.

കസ്റ്റമര്‍കെയര്‍ , സെയില്‍സ്..അങ്ങനെ ടെലിഫോണ്‍ മുഖാന്തിരമുളള ജോലിചെയ്യുന്നവരും ദൃശ്യശബ്ദ മേഖലയില്‍ ജോലിചെയ്യുന്നവരും എല്ലാവരും അന്വേഷിക്കുന്നത് എങ്ങനെ ഇനിക്ക് സിമ്പിളായി സംസാരിക്കാം എന്നാണ്. ഇതിനായി അവര്‍ ഒത്തിരി പുസ്തകങ്ങളും മറ്റും റെഫര്‍ ചെയ്യാറുണ്ട്.

സ്വാഭാവികമായി സംസാരിക്കുന്നതിന് നിങ്ങള്‍ മറ്റൊരു ഒരുക്കങ്ങളും നടത്തേണ്ടതില്ലയെന്നതാണ് സത്യം.
നിങ്ങള്‍ക്ക് രസകരമായി മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസാക്കുന്ന ആളാകണമെങ്കില്‍ നിങ്ങള്‍ ആദ്യമേ ചെയ്യേണ്ടത് ആ ബലം പിടിത്തം അങ്ങ് ഒഴിവാക്കുക ശേഷം നിങ്ങള്‍ നിങ്ങളാകുക. ഒരിക്കലും ആരെയും ഈക്കാര്യത്തില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് .

ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരുടെ മനോഭാവം,അവര്‍ എങ്ങനെയാണ് എനര്‍ജി ലെവല്‍ ചോരാതെ നിലനിര്‍ത്തുന്നത്.. അങ്ങനെയുളള കാര്യങ്ങളൊക്കെ നിരീക്ഷിക്കാം പക്ഷേ ഒരിക്കലും അവരെ മുഴുവനായും അനുകരിക്കാന്‍ ശ്രമിക്കരുത്.

നിങ്ങള്‍ മനസിലാക്കേണ്ടത് നിങ്ങള്‍ ജനിച്ചപ്പോള്‍ തന്നെ ഈശ്വരന്‍ നിങ്ങള്‍ക്ക് ഒരു ശബ്ദവും നിങ്ങളുടേതായ ഒരു സംസാരരീതിയും സമ്മാനിച്ചിട്ടുണ്ട്. അത് ഇനിക്ക് ലഭിച്ച വലിയൊരു വരമാണ് എന്ന് മനസിലാക്കുക.അതിനെ കണ്ടില്ലെന്ന് നടിച്ച്, നല്ലതായി സംസാരിക്കാനേ‍ കഴിവില്ല എന്നും പറഞ്ഞ് സങ്കടപ്പെട്ടിരിക്കുകയല്ല വേണ്ടത്. നിങ്ങള്‍ അംഗികരിക്കുക എന്‍റെ സംസാരരീതി നല്ലതാണ്. ഇനിക്ക് ഇന്‍ററസ്റ്റിങ്ങായി സംസാരിക്കാന്‍ പറ്റും..എന്നെക്കൊണ്ട് കഴിയും എന്ന് പറഞ്ഞ് മനസിനെ പറഞ്ഞ് പഠിപ്പിക്കുക. നിങ്ങള്‍ പലവട്ടം മനസിനോട് ഇപ്രകാരം പറയുന്പോള്‍ നിങളുടെ മനസ് സ്വാഭാവികമായി അത് അംഗീകരിക്കും.

ഒരിക്കലും നമ്മള്‍ പറയാനാഗ്രഹിക്കുന്ന വിഷയം എഴുതിയെടുത്ത് അത് കാണാപ്പാഠം പഠിച്ച് പറയാന്‍ ശ്രമിക്കരുത്. കാരണമെന്തെന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുന്ന പക്ഷം നമ്മുടെ മനസ് പൂര്‍ണ്ണമായും നമ്മള്‍ തയ്യാറായ വിഷയത്തിലെ വാക്കുകള്‍ ഒാര്‍ത്തെടുക്കാന്‍ ശ്രമിക്കും അങ്ങനെ വരുമ്പോൾ സ്വാഭാവികമായും നിങ്ങള്‍ ഒരു വിഷയത്തക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഇടയ്ക്ക് എപ്പോഴെങ്കിലും നിങ്ങള്‍ തയ്യാറായ വിഷയത്തിലെ ഒരു വാക്ക് മറന്ന് പോയാല്‍ നിങ്ങള്‍ ആ വാക്ക് ഒാര്‍ത്തെടുക്കാന്‍ ശ്രമിക്കും. അപ്പോള്‍ സംഭവിക്കുന്നത് എന്തെന്ന് വെച്ചാല്‍ നിങ്ങളുടെ സാംസാരത്തിനിടയില്‍ വലിയ ഗ്യാപ്പ് വരും. അപ്പോള്‍ നമ്മള്‍ പിന്നെ ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടി മ് മ് മ്…….ആ ആ തുടങ്ങിയ ശബ്ദങ്ങള്‍ പുറപ്പെടുപ്പിക്കും അത് കേല്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉളവാക്കും അവര്‍ക്ക് നിങ്ങളെ കേല്‍ക്കാനുളള താല്‍പര്യം മുഴുവന്‍ നഷ്ടപ്പെടും. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ സംസാരത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെട്ട് സ്വാഭാവികത നഷ്ടപ്പെടുമെന്നതാണ്…

ഒരിക്കലും നിങ്ങള്‍ വിഷയം അവതരിപ്പിക്കുന്നതിനായി എഴുതി തയ്യാറായി കാണാപ്പാഠം പഠിക്കാതിരിക്കുക. നിങ്ങള്‍ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഷയത്തെക്കുറിച്ച് കണ്ടെത്താന്‍ പറ്റുന്ന ഉറവിടങ്ങളില്‍ നിന്നെല്ലാം കണ്ടെത്തി ആ വിഷയത്തെ നല്ലപോലെ മനസിലാക്കുക. അതായത് നല്ല പോലെ ആ വിഷയത്തെ പഠിക്കുക എന്നാതാണ് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ 100 ശതമാനമെങ്കിലും ആ വിഷയത്തെക്കുറിച്ച് പഠിക്കുമ്പോള്‍ എപ്പോഴാണോ നിങ്ങള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത് അതായത് അവതരിപ്പിക്കാന്‍ പോകുന്നത് ആ സമയത്ത് നിങ്ങള്‍ റെഫര്‍ ചെയ്ത 100 ശതമാനത്തില്‍ ഒരു 40 ശതമാനമെങ്കിലും നിങ്ങള്‍ ഒാര്‍ക്കാതിരിക്കില്ല. ആ ഒാര്‍ക്കുന്ന കാര്യങ്ങള്‍ മാത്രം അവതരിപ്പിക്കുക. ഒരിക്കലും പഠിച്ചത് മൊത്തം ഒാര്‍ക്കണമെന്നും അത് അവതരിപ്പിക്കണമെന്നും ശാഠ്യം പിടിക്കരുത്. അങ്ങനെ ഒാര്‍ത്തെടുത്ത് പറയാന്‍ ശ്രമിക്കുന്പോഴാണ് ഇടയില്‍ ബ്ലോക്ക് കയറി പ്രശ്നങ്ങള്‍ ആകുന്നത്.

പിന്നെ ഒരിക്കലും ഭയപ്പെടാതെ ഇരിക്കുക. ആരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത്. ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളെ കേല്‍ക്കുന്നവര്‍ നിങ്ങളെപ്പോലെ തന്നെ മനുഷ്യരാണ്. അവര്‍ക്കും നിങ്ങള്‍ക്കുള്ള പോലെ തന്നെയുള്ള കാര്യങ്ങളെ ഉളളൂ.. അവര്‍ക്കും നിങ്ങള്‍ക്ക് ദെെവം നല്‍കിയ കഴിവെന്താണോ അത് മാത്രമേ അവര്‍ക്കും ഉള്ളൂ എന്ന് നിങ്ങള്‍ മനസിലാക്കുക. നിങ്ങളില്‍ ഒരു ചിന്താഗതിയുണ്ടാകും എന്‍റെ മുന്നില്‍ ഇരിക്കുന്നവര്‍ എല്ലാം അല്ലെങ്കില്‍ എന്നെ കേല്‍ക്കുന്നവര്‍ എല്ലാം എന്നെ കളിയാക്കാനാണ് ഇരിക്കുന്നത് എന്നൊക്കെ, പക്ഷേ യാഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെയല്ല കാര്യങ്ങള്‍. നിങ്ങള്‍ മനസിലാക്കേണ്ടത് നിങ്ങളെ കേല്‍ക്കുന്നവര്‍ ഒരിക്കലും നിങ്ങളെ താഴ്ത്തിക്കെട്ടാനല്ല ഇരിക്കുന്നത് അവര്‍ നോക്കുന്നത് നിങ്ങളില്‍ നിന്ന് അവര്‍ക്ക് പുതിയതായി എന്ത് പഠിക്കുവാന്‍ സാധിക്കുമെന്നതാണ്. എല്ലാത്തിനേയും പോസിറ്റീവ് മെെന്‍ഡോടെ കാണുക

ഒരു ഗ്രൂപ്പിനെ അഭിമുഖീകരിക്കുന്പോള്‍ നിങ്ങള്‍ സംസാരിക്കുന്ന സമയത്ത് അവരെ ശ്രദ്ധിക്കാതെയിരിക്കുകർ.നിങ്ങള്‍ പറയുന്നതെന്താണോ അത് മാത്രം ശ്രദ്ധിക്കുക. സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നമ്മള്‍ മറ്റുളളവരെ ശ്രദ്ധിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ കോണ്‍ഫിഡന്‍സ് തീര്‍ച്ചയായും ചോര്‍ന്ന്പോകാന്‍ സാധ്യതയുണ്ട്.

ഒരിക്കല്‍കൂടി ശ്രദ്ധിക്കുക..

* നിങ്ങള്‍ നിങ്ങളാകുക എന്നിട്ട് സംസാരിക്കുക….
* ബലം പിടുത്തം ഒഴിവാക്കുക….
* ദെെവം നിങ്ങള്‍ക്ക് നല്‍കിയ സംസാരരീതി അതിനെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുക.
* അതിനായി ദെെനംദിനം നിങ്ങള്‍ ആഗ്രഹിക്കുന്ന വിഷയത്തില്‍ പ്രക്ടീസ് ചെയ്യുക.
* ഭയം ഒഴിവാക്കുക.
* മറ്റുളളവര്‍ നിങ്ങളെ കളിയാക്കാനല്ല ഇരിക്കുന്നത് എന്ന് മനസിലാക്കുക.അവര്‍ നിങ്ങളില്‍ നിന്ന് പുതിയതായി എന്ത് പഠിക്കാന്‍ കഴിയും എന്നാണ് നോക്കുന്നത് .

* ബന്ധപ്പെട്ട വിഷയത്തില്‍ ആഴത്തിലുളള പഠനം നടത്തുക.

* സംസാരിക്കുന്ന സമയത്ത് നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഗ്രൂപ്പിനെ ശ്രദ്ധിക്കാതിരിക്കുക.

* മറിച്ച് സംസാരിക്കുന്ന സമയത്ത് നിങ്ങളുടെ വിഷയത്തില്‍ മാത്രം ശ്രദ്ധിക്കുക.

* പിന്നെ നിങ്ങള്‍ അറിയേണ്ട പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ എക്സര്‍സെെസ് വില്‍ മേക്ക് എ മാന്‍ പെര്‍ഫക്ട്. അതായത് തുടര്‍ച്ചയായ അഭ്യാസം തീര്‍ച്ചയായും നിങ്ങളെ ഒരു വിദഗ്ദനായി മാറ്റുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് മടിക്കാതെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന വിഷയത്തെ സ്നേഹത്തോടെ ആത്മാര്‍ത്ഥതയോടെ ദെെനംദിനം അഭ്യസിക്കുക.

* നിങ്ങള്‍ എന്തിനെയാണോ ഭയപ്പെടുന്നത് അത് വീണ്ടും വീണ്ടും ചെയ്യുക. ഉദാഹരണത്തിന് നിങ്ങള്‍ സ്വാഭാവികമായി സംസാരിക്കാന്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിനോട് കൂടുതല്‍ അടുത്ത് അത് കൂടുതലായി ചെയ്യാന്‍ ശ്രമിക്കുക. സംസാരിക്കാന്‍ ഒരു വിഷയമെടുക്കുക എന്നിട്ട് അതിനെപ്പറ്റി ഒരു കണ്ണാടിയുടേയോ , നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനോടൊ സംസാരിക്കുക

* കണ്ണാടിയുടെ മുന്നില്‍ നിന്ന് സംസാരിക്കുന്നത് ആത്മവിശ്വാസം കൂട്ടുമെന്നാണ് പഠനങ്ങള്‍.

* നിങ്ങള്‍ക്ക് ലഭ്യമായ എല്ലാ സോഷ്യല്‍ പ്ലാറ്റ് ഫോമുകളും ആക്ടീവായി നിങ്ങള്‍ ഒാണ്‍ലെെന്‍ ആകുക.

* നല്ല നല്ല പുസ്തകങ്ങള്‍ വായിക്കുക. പത്രം തീര്‍ച്ചയായും.

പിന്നെ എല്ലാത്തിനും ഉപരിയായി എല്ലാത്തിനേയും പോസിറ്റീവ് മെെന്‍ഡോടെ കാണുക. നല്ല ശുപാപ്തി വിശ്വാസത്തോടെ ഞാന്‍ ഈ കാര്യം ചെയ്തിരിക്കും ഇനിക്ക് കഴിവുണ്ട് എന്ന് മനസിനെ പഠിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button