ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൌസ് ആണ് ഈ വിവരം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എറിയശേഷം മോഡി ടെലിഫോണിൽ വിളിച്ചു അഭിനന്ദിച്ചിരുന്നു. പിന്നീട് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി ട്വീറ്റു ചെയ്തിരുന്നു.പ്രചാരണ സമയത്തു താൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ആയ ശേഷം ട്രംപ് ഫോണില്‍ ബന്ധപ്പെടുന്ന അഞ്ചാമത്തെ വിദേശ നേതാവാണ് മോദി.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രേൂഡോയെയും മെക്സിക്കന്‍ പ്രസിഡന്റ് പിന നീയേറ്റൊയെയും ,ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിനെയും, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയെയും ട്രംപ് ഫോണില്‍ വിളിച്ചിരുന്നു.
Post Your Comments