Latest NewsIndia

ബ്യൂട്ടി പാര്‍ലറില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

സെല്‍വകുമാറിന്റെ കൈയ്യില്‍നിന്ന് സ്ത്രീ അഞ്ചു ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു

ചെന്നൈ: ബ്യൂട്ടി പാര്‍ലറില്‍വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡിഎംകെ അറിയിച്ചു. മെയ് 25 നാണ് മുന്‍ ഡിഎംകെ കൗണ്‍സിലറും ഡിഎംകെയുടെ പ്രാദേശിക നേതാവുമായ സെല്‍വകുമാര്‍ പെരമ്പാളൂരിലെ ബ്യൂട്ടി പാര്‍ലറില്‍ വെച്ച് ഒരു യുവതിയെ മർദിച്ചത്. സ്ഥലത്തുള്ള മറ്റു മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ യുവതിയെ തൊഴിക്കുകയും മർദിക്കുകയുമായിരുന്നു.

Read also: ബ്യൂട്ടി പാര്‍ലറില്‍ കയറി യുവതിയെ ചവിട്ടിയ മുൻ കോർപ്പറേറ്റർ അറസ്റ്റിൽ

സെല്‍വകുമാറിന്റെ കൈയ്യില്‍നിന്ന് സ്ത്രീ അഞ്ചു ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് സൂചന. കയ്യേറ്റം, ശാരീരികമായ അക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button