ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്മാന് ഖാൻ ഉൾപ്പെടെ ഏഴു നടന്മാര്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നതാണ് കേസ്. ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
സല്‍മാന്റെ ഉടമസ്ഥതയിലുള്ള സിനിമാ കന്പനി നിര്‍മിച്ച ലവ് രാത്രി എന്ന ചിത്രത്തിനെതിരേയാണ് ആരോപണം. ചിത്രത്തിന്റെ പേരിന്, ഹിന്ദുക്കള്‍ ആഘോഷിക്കുന്ന നവരാത്രിയുമായി സാമ്യമുണ്ടെന്നും ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു അഭിഭാഷകനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Read also:ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്ക് യാത്ര ചെയാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത
ചിത്രത്തിന്റെ പേരിനെതിരെ വിശ്വഹിന്ദു പരിഷത്തും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ ഭീഷണി. ആയുഷ് ശര്‍മയും വറീന ഹുസൈനും മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ലവ് രാത്രി ഒക്ടോബര്‍ അഞ്ചിനാണു റിലീസ് ചെയ്യുന്നത്.
Post Your Comments