വാഷിങ്ടണ്‍: മരത്തില്‍ നിന്ന് താഴെ വീണ പത്തു വയസ്സുക്കാരന്റെ തലയോട്ടിയില്‍ കമ്പി തുളച്ചു കയറി. അമേരിക്കയിലെ ഹാരിസണ്‍ വില്ലയിലാണ് അതി ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ കുട്ടി ചികിത്സയെ തുടര്‍ന്ന് രക്ഷപ്പെട്ടു. സേവിയര്‍ കന്നിങ് ഹാം എന്ന ബാലനാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വീടിനടുത്തുള്ള ഏറുമാടത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സേവിയറിനെ പ്രാണികള്‍ ആക്രമിച്ചപ്പോഴാണ് കുട്ടി താഴെ ഇറങ്ങാന്‍ ശ്രമം നടത്തിയത്. എന്നാല്‍ തിരക്കിട്ട് ഇറങ്ങുന്നതിനിടയില്‍ പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് താഴെയുണ്ടായിരുന്ന കബാബ് കുത്തി വയ്ക്കുന്ന കമ്പിയില്‍ മുഖമടച്ച് വീഴുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിന്‍ ഭാഗത്തു കൂടി പുറത്തേക്ക് വന്നു.
ഇതു കണ്ടു വന്ന കുട്ടിയുടെ അമ്മ ഗബ്രിയേല അവനേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പാഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു. ഇതേസമയം തുളച്ചു കയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികള്‍ ഇവയൊന്നും സ്പര്‍ശിക്കാത്തതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഞായറാഴ്ചയായിരുന്നു സേവിയറിന്റെ ശസ്ത്രക്രിയ. കമ്പി ചതുരാകൃതിയിലായതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ഡോക്ടര്‍മാര്‍ ഇത് പുറത്തേയ്ക്ക് എടുത്തത്. കമ്പിയുടെ ചെറിയ ഒരു അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.10 ലക്ഷത്തില്‍ ഒരാള്‍ മാത്രമേ ഇത്തരത്തിലൊരു പരിക്കില്‍ നിന്ന് രക്ഷപെടാറുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍പറയുന്നത്.
ALSO READ:13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ
Post Your Comments