Latest NewsKerala

പേളിയുടെയും ശ്രീനിയുടെയും പ്രണയത്തെപ്പറ്റി അനൂപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇതിന് പിന്നിലെ പ്ലാന്‍ഡ് പിആര്‍ വര്‍ക്കില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. പേളി - ശ്രിനിഷ് പ്രണയത്തെക്കുറിച്ചും സംശയമുണ്ട്. സഹോദരനായാണ് കണ്ടത്.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ്. ദിവസം കൂടുന്തോറും മത്സരത്തിന്റെ സ്വഭാവവും മാറി വരികയാണ്. സാബു, അര്‍ച്ചന, അരിസ്റ്റോ സുരേഷ്, പേളി മാണി, ശ്രിനിഷ് അരവിന്ദ്, അതിഥി, ഷിയാസ്, ബഷീര്‍ തുടങ്ങിയവരാണ് ഇനി ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്നായിരുന്നു ചിലര്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. മത്സരച്ചൂട് കനക്കുന്നതിനിടയില്‍ കാലിടറിയാണ് മറ്റ് ചിലര്‍ പുറത്തേക്ക് പോയത്. അപ്രതീക്ഷിതമായ ട്വിസ്റ്റ് നല്‍കുന്നതില്‍ അസാമാന്യ വൈഭവമാണ് ബിഗ് ബോസിന്. പ്രവചനാതീതമായ കാര്യങ്ങളുമായാണ് ബിഗ് ഹൗസിലെ ഓരോ ദിനവും കടന്നുപോകുന്നത്.

സിനിമാപ്രേമികളുടെ പ്രിയ താരങ്ങളിലൊരാളായിരുന്നു അനൂപ് ചന്ദ്രനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ താൻ പിന്മാറുകയാണെന്നു അനൂപ് പലതവണ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. പുറത്തെത്തിയ ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അനൂപ് ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. അനൂപും സാബുവും അടുത്ത സുഹൃത്തുക്കളാണ്. മുതിര്‍ന്ന മത്സരാര്‍ത്ഥികളെന്ന നിലയില്‍ എല്ലാവരും ഇവര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കിയിരുന്നു. എലിമിനേഷന്‍ എപ്പിസോഡിനിടയില്‍ സാബുവിനെ ഒരാളെ സേവ് ചെയ്യാനുള്ള അധികാരം ലഭിച്ചിരുന്നു.

ഹിമയെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. എന്നാല്‍ നേരത്തെ തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന കാര്യത്തെക്കുറിച്ച്‌ സാബുവിനോട് സംസാരിച്ചിരുന്നുവെന്ന് അനൂപ് പറയുന്നു.നിലപാട് മാമന്‍ എന്ന വിളിപ്പേരിലാണ് അനൂപ് ബിഗ് ബോസില്‍ അറിയപ്പെട്ടിരുന്നത്. സ്വന്തം അഭിപ്രായം കൃത്യമായി തുറന്നുപറയുന്നതും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് അദ്ദേഹത്തിന്റെ ഈ പേരിന് പിന്നില്‍. പരിഹാസത്തോടെയായിരുന്നു പലരും ഇങ്ങനെ വിളിച്ചത്. സോഷ്യല്‍ മീഡിയ തന്നെ നന്നായി പിന്തുണച്ചിരുന്നുവെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

പേളി മാണിയുടെ വ്യക്തിത്വത്തെക്കുറിച്ച്‌ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്തയാളാണ് താനെന്നായിരുന്നു അവര്‍ ആരോപിച്ചത്. സൗഹൃദപരമായി ചെയ്ത കാര്യത്തെ തെറ്റിദ്ധരിക്കുകയായിരുന്നു അവര്‍. പേളിക്ക് ലഭിക്കുന്ന പിന്തുണ തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിലെ പ്ലാന്‍ഡ് പിആര്‍ വര്‍ക്കില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. പേളി – ശ്രിനിഷ് പ്രണയത്തെക്കുറിച്ചും സംശയമുണ്ട്. സഹോദരനായാണ് കണ്ടത്. ശ്രീനി തെറ്റിദ്ധരിച്ചതാണെന്ന തരത്തില്‍ പേളി പറയുമോയെന്ന സംശയവും തന്നെ അലട്ടുന്നുണ്ടെന്നും അനൂപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവരുടെ ബന്ധത്തെക്കുറിച്ച്‌ പുറത്തെത്തിയവരുള്‍പ്പടെ നിരവധി പേരാണ് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. മത്സരത്തില്‍ നിലനില്‍ക്കാനായി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നും ഒടുക്കം തേപ്പില്‍ അവസാനിക്കുമെന്നുമായിരുന്നു പലരും വിലയിരുത്തിയത്. ഇത്രയധികം പേര്‍ എങ്ങനെ പേളിയെ പിന്തുണയക്കുമെന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ട്. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇതല്ലെന്നും താരം ഫേക്കാണെന്നും മറ്റുള്ളവരും പറഞ്ഞിരുന്നു.ബിഗ് ബോസില്‍ ജീവിച്ച 70 ദിവസം വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്.

എവിടെക്കൊണ്ടിട്ടാലും ജീവിക്കാമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും അദ്ദേഹം പറയുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ല, സമയമറിയില്ല, ടിവിയില്ല, പത്രമില്ല, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല, നേരത്തെ അറിയാത്ത വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ക്കൊപ്പമാണ് ബിഗ് ഹൗസില്‍ കഴിഞ്ഞത്. ചുറ്റിലും ക്യാമറകള്‍ ഇടയില്‍ ബിഗ് ബോസിന്റെ ടാസ്‌ക്ക്, മോഹന്‍ലാലിന്റെ വരവ് ഇതൊക്കെയായിരുന്നു ബിഗ് ബോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button