അബുദാബി : യുഎയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു ഇതിന് കാരണം.ഇതോടെ മുമ്പത്തേക്കാള്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള ചെലവ് ഇപ്പോള്‍ 20% കുറഞ്ഞിട്ടുണ്ട്.
പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തയാറാക്കി നിയമാനുസൃതം ജോലിചെയ്യാനുള്ള ശ്രമത്തിലാണ് അനധികൃത താമസക്കാര്‍. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ തയാറായവരുടെ എണ്ണം കൂടിയതോടെ വീട്ടുജോലിക്കാരെ വിദേശത്തുനിന്നു കൊണ്ടുവരാനുള്ള ചെലവ് കുറഞ്ഞു.
Read also:അഞ്ച് പേരെ വെടിവച്ചു കൊന്ന അക്രമി സ്വയം ജീവനൊടുക്കി
യുഎഇയിലേക്കു ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അനുസരിച്ചാണു റിക്രൂട്ടിങ് ഏജന്‍സികള്‍ നിരക്ക് ഈടാക്കുക. ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍നിന്നു വീട്ടുജോലിക്കാരെ കൊണ്ടുവരാനാണു ചെലവു കൂടുതലെന്നും ഏജന്‍സികള്‍ സൂചിപ്പിച്ചു.
Post Your Comments