പാലക്കാട്: ലൈംഗിക ആരോപണത്തിൽ പി.കെ. ശശി എം.എല്‍.എക്ക് കുരുക്ക് മുറുകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പ്രാദേശിക നേതൃത്വം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെങ്കിലും ലൈംഗികാരോപണ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ടയാള്‍ എം.എല്‍.എ പദവിയില്‍ തുടരുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നാണ് പൊതുവിൽ ഉള്ള അഭിപ്രായം. സ്വന്തം പക്ഷക്കാർ കൂടി കൈവിട്ടതോടെ ശശിയുടെ നില പെരിങ്ങലിലായ അവസ്ഥയിലാണ്. പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ ശശിയുടെ പിന്തുണ ദിനംപ്രതി കുറഞ്ഞുവരികയാണ്. കേന്ദ്രനേതൃത്വം വരെ ഇടപെട്ടതിനാല്‍ ഒപ്പം നിന്ന് പ്രശ്നത്തില്‍ ചാടേണ്ടെന്നാണ് മിക്ക സെക്രട്ടേറിയറ്റംഗങ്ങളുടേയും നിലപാട്.
ALSO READ: ലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്പീക്കര്‍
ഷൊര്‍ണൂര്‍ പോലൊരു ഉറച്ച മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാലും വിജയം സി.പി.എമ്മിന് ബാധ്യതയാവില്ലെന്നാണ് പൊതുവിലെ വിലയിരുത്തൽ. ജില്ലയിലെ ഔദ്യോഗിക ഗ്രൂപ്പിന്റെ ആളായി നിന്ന ശശി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ഇതിലെ ചെറുവിഭാഗവുമായി തെറ്റുന്നത്. മുന്‍ ഒറ്റപ്പാലം എം.എല്‍.എ എം. ഹംസയേയും പി.കെ. സുധാകരനേയും ഒഴിവാക്കി വിശ്വസ്തരെ ഉള്‍ക്കൊള്ളിച്ച് പുതിയ ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനും പി.കെ. ശശിയാണ്. .എല്‍.എക്കെതിരെ അച്ചടക്കനടപടി ഏറെക്കുറെ ഉറപ്പായ അവസ്ഥയാണ് നിലവിലുള്ളത്.
Post Your Comments