ഹൈദരാബാദ്: തെലങ്കാനയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ബസിൽ ഉണ്ടായിരുന്ന 88 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. നാല് കുട്ടികൾക്കും ജീവൻ നഷ്ടമായി.
ടിഎസ്ആർടിസിയുടെ ബസ് ആണ് കഴിഞ്ഞ ദിവസം 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സ്പീഡ് ബ്രേക്കർ ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. തെലങ്കാനയിലെ ശനിവർപേട്ടയിലാണ് സംഭവം.
മരണപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ടിഎസ്ആർടിസി 3 ലക്ഷം രൂപയും സൗജന്യ ചികിത്സയും നൽകുമെന്ന് അറിയിച്ചു. മരിച്ചവരിൽ 45 പേരെ തിരിച്ചറിഞ്ഞു.
Post Your Comments