Latest NewsNattuvartha

പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ

കോളേജിന്റെ സഹായവുമായി മെഡിക്കല്‍ ഇലക്ട്രോണിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ

കോഴിക്കോട് : പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ. തമിഴ്‌നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി കുറ്റ്യാടിയിലെ വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്.

മൂന്ന് കോളേജുകള്‍ നടത്തുന്ന സെങ്കുന്താര്‍ കോളേജ് ട്രസ്റ്റാണ് സംസ്ഥാനത്തിന് രണ്ടു ലക്ഷം രൂപയുടെ സഹായം നല്‍കിയത്. കുറ്റ്യാടിയിലെ കേന്ദ്രത്തില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രനും വിദ്യാര്‍ഥികളില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.

Read also:പത്തനംതിട്ടയില്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ

കോളേജിന്റെ സഹായവുമായി മെഡിക്കല്‍ ഇലക്ട്രോണിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ അരൂര്‍ സ്വദേശിനി അപര്‍ണ, എടച്ചേരി സ്വദേശിനി നുസൈറ, പുറമേരി സ്വദേശിനി ദേവിക എന്നിവരാണ് കേരളത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button