Latest NewsInternational

ഭീകരവാദ പോസ്റ്റുകള്‍ ഒരു മണിക്കൂറിനകം നീക്കണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് അന്ത്യശാസനം

സ്ട്രാസ്ബര്‍ഗ് : ഭീകരവാദ പോസ്റ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് അന്ത്യശാസനം. യൂറോപ്യന്‍ യൂണിയനാണ് സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉള്ളടക്കത്തെക്കുറിച്ച് അധികൃതര്‍ പരാതിപ്പെട്ട് ഒരു മണിക്കൂറിനകം സമൂഹമാധ്യമങ്ങള്‍ നടപടിയെടുക്കണമെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യു ട്യൂബ് തുടങ്ങിയ വമ്പന്‍ കമ്പനികളോടാണു നിര്‍ദേശം.

ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു സംഘടനയിലേക്കു ഭീകരര്‍ ആളെക്കൂട്ടുകയും നഗരങ്ങളില്‍ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു തീരുമാനം.

read also : ഖത്തറിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും

ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചാരണങ്ങളാണു യൂണിയന്‍ ഇടപെട്ടു നീക്കിയത്. വിധ്വംസക ഉള്ളടക്കം സ്വന്തംനിലയ്‌ക്കോ റിപ്പോര്‍ട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണു പുതിയ നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button