കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം ലഭിച്ചു. സമരം വിലക്കുന്നു എന്ന സർക്കുലറും സുപ്പീരിയർ ജനറൽ പുറത്തിറക്കി. ധർണകളിൽ പങ്കെടുക്കരുതെന്നും അനുകൂല പ്രതികരണങ്ങൾ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. സമരം കൊച്ചിക്ക് പുറമെ സെക്രട്ടറിയേറ്റിലേക്കും ഇന്ന് വ്യാപിപ്പിക്കും. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. സമരത്തെ പിന്തുണക്കുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാകും സമരത്തിൽ പങ്കെടുക്കുക. സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആലുവ കര്‍മ്മലീത്ത മഠം അറിയിച്ചു.
അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ഹൈക്കോടതി ജംഗ്ഷനില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സിനിമയിലെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസിയും രംഗത്തെത്തി.
Post Your Comments