കണ്ണൂര്‍: സ്ത്രീധനം ചോദിച്ച് 20 വയസുള്ള യുവതിയെ ഭര്‍ത്താവ് ക്രൂരമായി വയറില്‍ തൊഴിച്ച് ഗര്‍ഭം അലസിപ്പിച്ചു. തുടര്‍ന്ന്, സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് നടത്തി . ഇതോടെ ഭര്‍ത്താവിനെതിരെ യുവതി പരാതിയുമായി കോടതിയിലെത്തി.
വിവാഹ ബന്ധം മുത്തലാഖ് വഴി വേര്‍പ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ലംഘിച്ച് വിവാഹബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായാണ് യുവതി കോടതിയിലെത്തിയത്. തൃക്കരിപ്പൂര്‍ ഉടുമ്പുതല കെ.എന്‍. റമീസ (20) ആണ് ഭര്‍ത്താവ് രാമന്തളി താഴത്തെപുരയില്‍ മുഹസ്സിന്‍ മുഹമ്മദിനെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയത്.
Read Also : 23കാരിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ വനിതാ കമ്മിഷന്‍ കേസെടുക്കും
മുഹസ്സിന്‍ മുഹമ്മദും റമീസയും തമ്മില്‍ 2017 ജനുവരി 15 നാണ് വിവാഹിതരായത്. വിവാഹ ശേഷം മലേഷ്യയിലേക്ക് പോയ മുഹസ്സിന്‍ മുഹമ്മദ് 2017 ഒക്ടോബറില്‍ തിരിച്ചെത്തി. അതോടെ റമീസയുടെ വീട്ടുകാര്‍ക്ക് നേരെ സ്ത്രീധനത്തിനു വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തി. ഗര്‍ഭിണിയായ റമീസയുടെ വയറ്റില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോവുകയും അതേ തുടര്‍ന്ന് ഗാര്‍ഹിക പീഡന പരാതി നല്‍കുകയും ചെയ്തിരുന്നു.
റമീസയുടെ ഗാര്‍ഹിക പീഡന പരാതി നിലനില്‍ക്കേ ഉടുമ്പുന്തല ജമാഅത്ത് കമ്മിറ്റിക്ക് മൂന്നു തലാഖും ഒന്നിച്ച് ചൊല്ലിയതായുള്ള മുഹസിന്‍ മുഹമ്മദിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഈ വിവരം പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വിവാഹബന്ധം മുത്തലാഖ് മൂലം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി സുപ്രീം കോടതി വിധി പ്രസ്താവമുണ്ടെന്നും മാത്രവുമല്ല, മുസ്ലിം സ്ത്രീ സംരക്ഷണ മാര്യേജ് ആക്ട് പ്രകാരവും ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് റമീസ കോടതിയെ സമീപിച്ചത്.
Post Your Comments