കൊച്ചി•സത്യന് അന്തിക്കാട് സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണ നടന് മരിച്ചു. കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞിക്ക (68) ആണ് മരിച്ചത്. സത്യന് അന്തിക്കാടിന്റെ “ഞാന്‍ പ്രകാശന്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. കുഴഞ്ഞുവീണ കുഞ്ഞിക്കയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
സത്യനും ശാരദയും നായികനായകന്മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയി സിനിമാ രംഗത്തെത്തിയ കുഞ്ഞിക്ക നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്.
കമലിന്റെ പ്രാദേശിക വാര്‍ത്തകളില്‍ ആദ്യമായി അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. സംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments