പുണെ : രണ്ട് വര്‍ഷം മുമ്പ് പാകിസ്ഥാനു നേരെ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ ഇന്ത്യയുടെ തന്ത്രം വെളിപ്പെടുത്തി മുന്‍ ഉദ്യോഗസ്ഥന്‍. അതിര്‍ത്തി കടന്നു ചെല്ലുമ്പോള്‍ കാണുന്ന നായ്ക്കളെ ഓടിക്കുന്നതിനു സൈനികര്‍ പുള്ളിപ്പുലികളുടെ വിസര്‍ജ്യങ്ങള്‍ ഉപയോഗിച്ചതായി സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ നഗ്രോട്ട കോപ്‌സ് കമാന്‍ഡറായിരുന്ന ലഫ്റ്റനന്റ് ജനറല്‍ രാജേന്ദ്ര നിംബോര്‍ക്കറാണു പുണെയില്‍ ഒരു ചടങ്ങിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിനു തന്ത്രങ്ങള്‍ ആലോചിക്കുന്ന സമയത്തു തന്നെ വഴികളിലുള്ള നായകളുടെ കുര ഒഴിവാക്കാന്‍ എന്തു ചെയ്യുമെന്നു പരിശോധിച്ചിരുന്നു. ഇതു മറികടക്കുന്നതിനായി സൈനികര്‍ പുള്ളിപ്പുലിയുടെ വിസര്‍ജ്യമാണു കരുതിവച്ചത്. ഇതു ഗ്രാമപ്രദേശങ്ങളില്‍ വിതറിയതോടെ നായകളില്‍നിന്നുള്ള ഭീഷണി ഒഴിവായി. അതീവ രഹസ്യമായാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം തയാറാക്കിയത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചശേഷം സൈനികരുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ സ്ഥലം എവിടെയാണെന്നു മാത്രം കൃത്യമായി അവരോടു പറഞ്ഞില്ല – അദ്ദേഹം വ്യക്തമാക്കി.
Read Also : പാകിസ്ഥാനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണം : ശക്തമായ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് സൈന്യം
ആക്രമണത്തിന് ഒരു ദിവസം മുന്‍പാണു സൈനികര്‍ സ്ഥലത്തെക്കുറിച്ച് അറിഞ്ഞത്. ഭീകരരുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കിയശേഷം പുലര്‍ച്ചെ 3.30 ആക്രമണത്തിനു പറ്റിയ സമയമായി തിരഞ്ഞെടുക്കുകയായിരുന്നു. അതിനു മുന്‍പു സൈന്യം സുരക്ഷിതമായ സ്ഥാനത്തേക്കും എത്തി. ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളും കുഴിബോംബുകളും മറികടന്നായിരുന്നു സൈന്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments