Latest NewsKerala

മാര്‍പ്പാപ്പയ്ക്ക് മലയാളികളുടെ പൊങ്കാല

വത്തിക്കാന്‍•വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ പോപ്പ് ഫ്രാന്‍സിസിന് മലയാളികളുടെ പൊങ്കാല. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വത്തിക്കാന്‍ ന്യൂസിന്റെ പേജില്‍ സഭാ വിശ്വാസികള്‍ അടക്കമുള്ള മലയാളികള്‍ പ്രതിഷേധിക്കുന്നത്.

വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്തകളും പോപ്പ് ഫ്രാന്‍സിസിന്റെ സന്ദേശങ്ങളും പുറത്തുവിടുന്ന വത്തിക്കാന്‍ ന്യൂസിന്റെ 32 ലക്ഷത്തിലേറെ ലൈക്കുകളുള്ള ഫേസ്ബുക്ക്‌ പേജാണിത്‌.

 

 

 

ജസ്റ്റിസ് ഫോര്‍ നണ്‍, ഡൗണ്‍ ഫ്രാങ്കോ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ഇംഗ്ലീഷിലും മലയാളത്തിലും കമന്റുകള്‍ നിറയുന്നത്. ബിഷപ്പിനെ പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ ആരോപണം അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.

വൈദീക വേഷം ധരിച്ച ചില തെമ്മാടികളുടെ ദുര്‍നടപ്പുകൊണ്ട് മലിനമാക്കപ്പെട്ട പരി.സഭയില്‍ ഒരു മതനവീകരണ വിപ്ലവത്തിന് പാപ്പ തുടക്കം കുറിക്കണം ചിലര്‍ കമന്റുകളില്‍ കുറിക്കുന്നു. ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതിൽ മലയാളത്തിലുള്ള ചീത്തവിളികളും ഇടക്ക് കാണാം. കന്യാസ്ത്രീയുടെ കത്തുമായി ബന്ധപ്പെട്ട വാർത്തകൾ പോസ്റ്റ് ചെയ്തവരുമുണ്ട്.

‘നീതി കൊടുക്കാനുള്ള ബാധ്യത ക്രിസ്തുവിൻറെ സഭയ്‌ക്കുണ്ട്. കന്യാസ്ത്രീകളുടെ വിലാപം സഭ കേൾക്കണമായിരുന്നു..’ എന്ന ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ വാചകവും ചിലര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അതേസമയം, ബിഷപ്പ് ഫ്രങ്കോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാകാത്തസാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നിരാഹാര സമരം തുടരുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button