Latest NewsKerala

കലോത്സവം നടത്താൻ പൂർണമനസുമായി കാസർഗോഡ് ജില്ല

ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം

കാസർഗോഡ്:  പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല കലോത്സവം പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലാണ് ഇത്തവണ കലോത്സവം നടത്താനിരുന്നത്. എന്നാൽ ജില്ലാ പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ മുക്തിനേടാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയോട് കലോത്സവം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ഈ ആവശ്യത്തിനായി പ്രമേയം പാസാക്കാനൊരുങ്ങുകയാണ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി.സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസർഗോഡ്.

Read also:വയനാട്ടിൽ മാവോയിസ്റ്റ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് ജില്ലയുടെ വാഗ്ദാനം. വിഷയം സംബന്ധിച്ച് ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ സർക്കാറിന് കത്ത് നൽകും. കലോത്സവം ചർച്ച ചെയ്യുന്നതിനായി 17ന് മാന്വൽ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സർക്കാറിന്റെ മുന്നിലെത്തിക്കാനാണ് നീക്കം. 25 വർഷങ്ങൾക്ക് ശേഷമാണ് കാസർഗോഡ് സ്കൂൾ കലോത്സവം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button