ദുബായ് : കഴിഞ്ഞ നാലുവർഷമായി ദുബായിലെ ഒരു മുറിക്കുള്ളിൽ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളർത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.
തിരുവല്ല സ്വദേശിയായ രവീന്ദ്രനും ഭാര്യയും ഇളയ മകളുമാണ് വിസാ കാലാവധി തീർന്നതിനാൽ ആഹാരവും പണവും ഇല്ലാതെ ബുദ്ധിമുട്ടുന്നത്. രവീന്ദ്രന്റെ മൂത്ത മകൾ രശ്‌മി മാവേലിക്കര സ്വദേശിയും വിവാഹിതനുമായ ബിജുക്കുട്ടനുമായി പ്രണയത്തിലായിരുന്നു. ഈ പ്രണയം വീട്ടുകാർ എതിർത്തിരുന്നു. തുടർന്ന് ഇരുവരും നാടുവിട്ടു. എന്നാല്‍ മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
Read also:ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാർത്ത; പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം ഇങ്ങനെ
വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണവുമായി രശ്മിയും ഭർത്താവും എത്തി. അച്ഛനെയും അമ്മയെയും അനുജത്തിയേയും രശ്മി ദുബായിലേക്ക് കൂട്ടികൊണ്ടുപോയി. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു.
പിന്നീട് പണവുമായി രശ്മിയും ബിജുവും മുങ്ങി. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കുകൾ രവീന്ദ്രനെതിരെ കേസുനൽകി.കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ഭാര്യ ശ്രീദേവി പറയുന്നു. പോലീസ് പാസ്‌പോർട്ട് വാങ്ങി വെച്ചതിനാൽ രവീന്ദ്രന് ദുബായിലേക്ക് എത്താനും കഴിയാതെയായി.
Post Your Comments