Latest NewsIndia

വഴി തെളിയുന്നു: പെട്രോള്‍ വില 55 രൂപയാകും ഡീസലിന് 50 രൂപയും

റായ്പൂര്‍•വൈക്കോൽ, കരിമ്പുചണ്ടി, മുനിസിപ്പൽ മാലിന്യം എന്നിവയിൽ നിന്ന് ഇന്ധനം ഉണ്ടാക്കാനാവുന്ന അഞ്ച് എഥനോൾ പ്ലാന്റുകൾ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് പെട്രോൾ ലീറ്ററിന് 55 രൂപയ്ക്കും ഡീസൽ 50 രൂപയ്ക്കും ലഭ്യമാക്കാനാകുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

റായ്പൂരിനും ദുർഗ് ജില്ലയ്ക്കുമിടയിൽ നാലു മേൽപാതകൾ ഉൾപ്പെടെ 4251 കോടി രൂപയുടെ വികസനപദ്ധതികൾ ഛത്തീസ്ഗഡിലെ ചരോദയില്‍ ഉദഘാടനം ചെയ്ത് സംസാരിക്കവേയാണ് ജൈവ ഇന്ധനം ഉപയോഗിച്ച് രാജ്യത്തെ ഇന്ധനവില കുറയ്ക്കാനാകുമെന്ന് കേന്ദ്രമന്ത്രി അഭിപ്രയപ്പെട്ടത്. മാലിന്യങ്ങളില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്ന അഞ്ച് എഥനോൾ പ്ലാന്റുകൾ പെട്രോളിയം മന്ത്രാലയം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിൽ ഛത്തീസ്ഗഡിനു മികച്ച വളര്‍ച്ചാ നിരക്കുണ്ട്. അരി, ഗോതമ്പ്, ധാന്യങ്ങള്‍, കരിമ്പ് എന്നിവയുടെ ഉത്പാദനത്തിലും വൻ മികവുണ്ട്. ഇതേ മാതൃകയിൽ ജൈവ ഇന്ധന ഹബ്ബായും ഛത്തീസ്ഗഡിനു മാറാൻ കഴിയും. ഛത്തീസ്ഗഡിലെ ജാട്രോപ്പ പ്ലാന്റില്‍ ഉത്പാദിപ്പിച്ച ജൈവ ഇന്ധനം ഉപയോഗിച്ച് ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്തിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

വൈക്കോല്‍, കരിമ്പ്, ജൈവമാലിന്യങ്ങള്‍ എന്നിവയുപയോഗിച്ചുള്ള എഥനോള്‍ പ്ലാന്റുകൾ വരുന്നതോടെ പെട്രോൾ വില ലീറ്ററിന് 55 രൂപ, ഡീസൽ 50 രൂപ എന്നിങ്ങനെ ലഭ്യമാക്കാനാകും. ഇത് കർഷകർക്കു മറ്റൊരു വരുമാന മാർഗമാകും. എട്ടു ലക്ഷം കോടി രൂപയാണ് പെട്രോൾ – ഡീസൽ ഇറക്കുമതിക്കായി നമ്മൾ ചെലവഴിക്കുന്നത്. രൂപയുടെ വിലയാകട്ടെ ഡോളറിനെതിരെ താഴ്ചയിലും. എഥനോൾ, മെഥനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളുടെ സാധ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് നിരക്ക് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button