KeralaLatest News

തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ; ആശങ്കയോടെ കേരളം

കേരള-തമിഴ്നാട് സർക്കാരുകൾ ചർച്ചചെയ്ത് കേരളത്തിലേക്ക് തുറക്കുന്ന

തൃശ്ശൂർ: തമിഴ്‌നാട്ടിലെ അഞ്ച് അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് പരമാവധി സംഭരണശേഷിയിൽ എത്തിയത്. ഇവ തുറന്നാൽ കേരളത്തിലെ നാലുജില്ലകൾ വെള്ളപ്പൊക്കത്തിലാകുമെന്നതാണ് ജനങ്ങളിൾ ആശങ്ക ഉയർത്തുന്നത്.

ALSO READ: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് കണ്ണന്താനം

കാലവർഷസമയത്ത് അണക്കെട്ടുകളിൽ 70 ശതമാനവും തുലാവർഷത്തിൽ 30 ശതമാനവും വെള്ളം ലഭിക്കുമെന്നാണ് കണക്ക്. ഇതനുസരിച്ച് കാലവർഷത്തിനുശേഷം 70-80 ശതമാനംവരെയേ ജലനിരപ്പ് നിർത്താറുള്ളൂ. കൂടുതലുള്ള വെള്ളം വൈദ്യുതി ഉത്പാദനം കൂട്ടിയോ ഒഴുക്കിവിട്ടോയാണ് ജലനിരപ്പ് നിയന്ത്രിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ തുലാമഴ ശരാശരി പെയ്താൽപ്പോലും തമിഴ്നാട്ടിലെ ഡാമുകൾ തുറക്കേണ്ടിവരുന്ന അവസ്ഥയാണ്. കേരള-തമിഴ്നാട് സർക്കാരുകൾ ചർച്ചചെയ്ത് കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാട് ഡാമുകളിൽ ജലനിരപ്പ് കുറയ്ക്കണം. വൈദ്യുതി ഉത്പാദനം കൂട്ടുകയോ ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ടോ ഇത് ചെയ്യാവുന്നതാണ്.

shortlink

Post Your Comments


Back to top button