Latest NewsEditorial

കുട്ടികള്‍ മാത്രമല്ല സൈബര്‍ലോകത്തെ രക്ഷിതാക്കളും നിരീക്ഷിക്കപ്പെടണം

കുട്ടികളുടെ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊലയാളി ഗെയിമായ മോമോ ചലഞ്ചുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. വൈകിയാണെങ്കിലും ഇത്തരത്തിലൊരു മുന്നറിയിപ്പിന് കേന്ദ്രമന്ത്രാലയം മുന്‍കയ്യെടുത്തതിന് നന്ദി. പക്ഷേ ഓണ്‍ലൈനില്‍ മുങ്ങിക്കിടക്കുന്ന രക്ഷിതാക്കളെ നിരീക്ഷിക്കാന്‍ ഏത് മന്ത്രാലയം ആര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന ആശങ്ക കൂടി ഇതൊടൊപ്പം പങ്ക് വയ്‌ക്കേണ്ടിയിരിക്കുന്നു.

കുട്ടികള്‍ മോമോ ചലഞ്ചുകളിലും രക്ഷിതാക്കള്‍ ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍മീഡിയകളിലും ചെലവഴിക്കുന്ന സമയത്തിന്റെ  കണക്ക് പരിശോധിച്ചാല്‍ പേടിക്കേണ്ടിയിരിക്കുന്നു. ഇതിനായി പ്രത്യേകിച്ച് സര്‍വ്വേ നടത്തേണ്ട ആവശ്യമില്ല. സ്വയംപരിശോധന മാത്രം മതി.  ബഡ് റൂമില്‍ നിന്ന് സ്വീകരണ മുറിയിലേക്കും സ്വകരണമുറിയില്‍ നിന്ന് ഊണുമുറിയിലേക്കും ഫോണുമായി നടക്കുന്നവരാണ് ഭൂരിപക്ഷവും. ഒരു മിനിട്ട് ഇതൊന്നു മാറ്റിവച്ചാല്‍ എന്തോ വിലപ്പെട്ട കോളോ മെസേജോ നഷ്ടപ്പെടുമെന്ന ആധിയാണോ ഇവരെ ഈ ഫോണും ചുമന്ന് നടക്കാന്‍ പ്രേരിപ്പിക്കുന്നത്. അതോ തനിക്ക് വരുന്ന കോളോ മെസോജോ കുടുംബത്തിലെ മറ്റൊരാളുടെ കണ്ണില്‍പ്പെടാതിരിക്കണമെന്ന ബോധ്യമാണോ ഇവരെ മെബൈല്‍  ശരീരത്തിന്റെ ഒരുഭാഗമാക്കി ശീലിപ്പിക്കുന്നതെന്നുന്നതെന്ന  ചോദ്യത്തിന് അവര്‍ തന്നെ ഉത്തരം പറയണം.

സമൂഹമാധ്യമങ്ങളില്‍ മോമോ  ഗെയിം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം നിര്‍ദേശിക്കുന്നത്. ഫോണില്‍ എത്തുന്ന അജ്ഞാത നമ്പരുകളും മെയില്‍ സന്ദേശങ്ങങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറയുന്നു. ജീവന് ഭീഷണിയാകുന്ന അപകടക്കളികളില്‍ കുട്ടികള്‍ പെട്ടുപോകാതിരിക്കാന്‍ തീര്‍ച്ചയായും രക്ഷിതാക്കള്‍ ശ്രദ്ധിക്കുക തന്നെ വേണം. മോമോ ചലഞ്ച് മാത്രമല്ല കുട്ടികളുടെ എല്ലാ ഓണ്‍ലൈന്‍ ആക്ടിവിറ്റികളും നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനോ പ്രയോജനപ്പെടുത്തേണ്ട സമയം രക്ഷിതാക്കള്‍ മൊബൈല്‍ ഫോണില്‍ പാഴാക്കുന്ന കാഴ്ച്ചയാണ് മിക്ക കുടുംബങ്ങളിലും.

മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും ഏറ്റുവാങ്ങി വളരുന്ന കുട്ടികള്‍ ഒരു പരിധി വരെ ഇത്തരം അപകടങ്ങളില്‍ തലവയ്ക്കില്ലെന്നത് സംശയമില്ലാത്ത കാര്യമാണ്. അപൂര്‍വ്വമായി ഇതിന് വിരുദ്ധമായി സംഭവിക്കുന്നുണ്ടാകും. എന്നിരുന്നാലും കുട്ടികളില്‍ പൊടുന്നനേ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍ക്ക് ഉചിതമായ ഇടപെടലുകള്‍ നടത്തി അവനെ ആപത്തില്‍ നിന്ന് രക്ഷിക്കാനാകും. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും അധ്യാപകര്‍ നടത്തുന്ന അപ്രതീക്ഷിതമായ പരിശോധനകളില്‍ ഫോണ്‍ കണ്ടെടുക്കാറുണ്ട്. അതേസമയം ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചാല്‍ ഇക്കാര്യം അവര്‍ നിഷേധിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇക്കാര്യങ്ങളൊക്കെ കാലങ്ങളായി ഇവിടെ തുടരുന്ന ചില കാര്യങ്ങള്‍ മാത്രമാണ്.

Man files complaint against wife's lover for taking private visuals of wife using mobile app

ഗര്‍ഭിണിയായ ഒരു പതിനഞ്ചുകാരിയുമായി എറണാകുളത്തെ ഒരു കൗണ്‍സിലിംഗ് സെന്ററില്‍ ഒരു അമ്മയെത്തി. കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെന്നും പിന്നെ എങ്ങനെയാണ് ഈ കുട്ടി കാമുകനുമായി ബന്ധപ്പെടുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞത്രെ. എന്നാല്‍ കൗണ്‍സിലിംഗ് നടത്തിയ സിസ്റ്ററിനോട് കുട്ടി പറഞ്ഞത് തനിക്ക് കാമുകന്‍ മൊബൈല്‍ വാങ്ങിത്തന്നിട്ടുണ്ടെന്നും അമ്മ കാണാതെ ഉപയോഗിക്കുകയാണെന്നുമാണ്. സ്‌കൂളില്‍ നിന്നെത്തുമ്പോള്‍ അടിവസ്ത്രത്തിനുള്ളിലാണ് മൊബൈല്‍ സൂക്ഷിക്കുന്നതെന്നും കുട്ടി വ്യക്തമാക്കി. സ്‌കൂള്‍  വിദ്യാര്‍ത്ഥിനിയായ  മകള്‍ ഗര്‍ഭിണിയായിട്ടും അമ്മക്ക് അവളെ വേണ്ടവിധത്തില്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മകള്‍ക്കൊപ്പം ചെലവഴിക്കേണ്ട സമയം ഈ സ്ത്രീ ഫേസ് ബുക്കിലും വാട്്‌സ് ആപ്പിലുമായി ഉപയോഗിക്കുകയായിരുന്നെന്നും കൗണ്‍സിംലിംഗ് നടത്തിയവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

couples asked divorce seventh day from marriage

അങ്ങനെയാണ് കേരളത്തിന്റെ പോക്ക്. . ദിനംപ്രതി ഉയരുന്ന വിവാഹമോചനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പിന്നില്‍ മിക്കപ്പോഴും മൊബൈല്‍ തന്നെയാണ് വില്ലന്‍. മക്കളെയും ഭാര്യയേയും ശ്രദ്ധിക്കാത്ത  ഭര്‍ത്താവ്, ഭര്‍ത്താവിനെയും മക്കളെയും ശ്രദ്ധിക്കാത്ത ഭാര്യ, അച്ഛനേയും അമ്മയേയും കണക്കിലെടുക്കാത്ത മക്കള്‍. കേരളത്തിന്റെ കുടുംബഭദ്രത തകര്‍ത്തെറിയാന്‍ മൊബൈല്‍ ഫോണ്‍ പോലെ കരുത്തുള്ള  മറ്റൊരു വിപത്തില്ല. ഇത് സ്വയം തിരിച്ചെറിഞ്ഞ് ആവശ്യം മനസിലാക്കി ഇന്റര്‍നെറ്റും ഫോണും ഉപയോഗിക്കുന്നതിന് ബോധവത്കരണം നല്‍കേണ്ട സ്ഥിതിയാണ് ലോകം മുഴുവന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button