
മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിൽ എല്‍ സാല്‍വഡോറിനെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ മുട്ടുകുത്തിച്ചത്. റിച്ചാര്‍ലിസിന്റെ രണ്ട് ഗോളുകളും നെയ്മര്‍, കുട്ടീഞ്ഞോ, മാര്‍ക്വിനോസ് എന്നിവർ ഓരോ ഗോളുകളും നേടി. കഴിഞ്ഞ മത്സരത്തിൽ അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളിന് ബ്രസീല്‍ തോല്പിച്ചിരുന്നു. ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ശേഷം മികച്ച പ്രകടനമാണ് ബ്രസീലിയൻ ടീം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
Also Read: ആദ്യ ടെസ്റ്റ് സെഞ്ചുറിക്കൊപ്പം റെക്കോർഡുകളും റിഷാബ് പന്തിനു സ്വന്തം
Post Your Comments