Latest NewsKerala

സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ബിഷപ്പിന്റെ വെളിപ്പെടുത്തൽ

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം

ഡൽഹി : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിർണായക വെളിപ്പെടുത്തൽ.  ബിഷപ്പ് സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്നും എന്നാൽ സഹ വൈദികരുടെ ആവശ്യപ്രകാരമാണ്  അത് വേണ്ടെന്ന് വെച്ചതെന്നും ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ സഭയോട് വൈരാഗ്യമുള്ളവർ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും ബിഷപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു.

Read also: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം; മാനാഞ്ചിറയില്‍ പ്രതിഷേധത്തിന് ക്ഷണിച്ച് ജോയ് മാത്യു

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധർ രൂപത പ്രസ്താവന ഇറക്കിയിരുന്നു. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button