KeralaLatest News

തനിക്കെതിരെ ബ്ലാക്ക്‌മെയിലിംഗും ഗൂഢാലോചനയും : ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍: തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്‌മെയിലിംഗും ഗൂഗൂഢാലോചനയും. ചില സിസ്റ്റേഴ്‌സ് നടത്തുന്ന സമരത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍. പോലീസിന്റെ അന്വേഷണവുമായി തുടര്‍ന്നും പൂര്‍ണമായി സഹകരിക്കുമെന്നും തന്റെയും പരാതിക്കാരിയുടെയും മൊഴികളിലെ വൈരുധ്യങ്ങള്‍ പഠിച്ചാല്‍ തനിക്കു നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മൊഴിയും പരാതിക്കാരിയായ സിസ്റ്ററുടെ മൊഴിയും തമ്മില്‍ വൈരുധ്യങ്ങളുണ്ട്. ആരാണ് സത്യം പറയുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. യഥാര്‍ഥ വസ്തുതകള്‍ പഠിച്ച് കാര്യങ്ങള്‍ മനസിലാക്കാനുള്ള സമയമെങ്കിലും പോലീസിനു ലഭിക്കണം. എങ്കിലേ തനിക്കു നീതി ലഭിക്കൂവെന്നും ബിഷപ്പ് പറഞ്ഞു.

read also  : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി വാസ്തവ വിരുദ്ധം

ഇതിനൊന്നും തയാറാകാതെ സഭാവിരുദ്ധ ശക്തികള്‍ ഏതാനും സിസ്റ്റേഴ്‌സിനെ തെരുവി ലിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണു സഭാവിരുദ്ധരുടെ ലക്ഷ്യം. സമരത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ മറ്റു കന്യാസ്ത്രീകളെ കൂടി തെരുവിലിറക്കി കത്തോലിക്കാ സഭയെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. സിസ്റ്റേഴ്‌സിന് സമരം ചെയ്യാന്‍ അവകാശമുണ്ട്. അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. സമരത്തെക്കുറിച്ച് അറിഞ്ഞുവെന്നും ബിഷപ് ഫ്രാങ്കോ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button