ഷാർജ: പത്തൊൻപതാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു. ഷാർജയിലെ അൽ ഖാസ്ബാ പ്രദേശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. 22 കാരിയായ എത്യോപ്യൻ യുവതിയാണ് മരിച്ചത്.
കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് രക്തത്തിൽ കുളിച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 60 വയസ്സുള്ള സ്ത്രീയും 30 വയസ്സുള്ള അവരുടെ മകനും താമസിക്കുന്ന ഫ്ലാറ്റിലാണ് യുവതി ജോലി ചെയ്തിരുന്നത്. അടുക്കള വൃത്തിയാക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read also:കരുണ ഓര്‍ഡിനന്‍സ് ; സുപ്രീംകോടതിയുടെ നിർണായക വിധി ഇങ്ങനെ
യുവതിയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മൃതദേഹം മാറ്റിയതായി ഷാർജ പോലീസ് അറിയിച്ചു.
Post Your Comments