ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കുപ്വാരയിലെ ഗുലൂര പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. ഹന്ദ്വാരയില് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനികര്‍ നടത്തിയ പരിശോധനക്കിടെയാണ് വെടിവയ്പ്പുണ്ടായത്.
Also Read : എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സുരക്ഷാസേന പറഞ്ഞു. മാത്രമല്ല ഇവര്‍ ഏത് തീവ്രവാദ വിഭാഗത്തിലുള്ളവരാണെന്ന് വ്യക്തമല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പരിശോധനക്കിടെ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments