Latest NewsIndia

മ്യൂസിയത്തിൽ നിന്ന് മോഷണം പോയ സ്വർണ്ണ ചോറ്റുപാത്രവും, ചായക്കപ്പും കണ്ടെത്തി

ഹോട്ടലില്‍ ആഡംബര ജീവിതം നയിച്ച് വരുന്നതിനോടൊപ്പം ഇവർ നൈസിന്‍റെ സ്വര്‍ണ്ണ ചോറ്റുപാത്രത്തിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്

ഹൈദരാബാദ്: ഹൈദരാബാദിലെ നൈസാം മ്യൂസിയത്തില്‍നിന്ന് കളവ് പോയ സ്വർണ്ണ ചോറ്റുപാത്രവും, ചായക്കപ്പും കണ്ടെത്തി. കോടികള്‍ വിലവരുന്ന വസ്തുക്കള്ളായിരുന്നു മോഷണം പോയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അന്വേസഹനസംഘം മോഷ്ട്ടാക്കളെയും തോണ്ടി മുതലും കണ്ടെത്തിയത്. കോടികള്‍ വില വരുന്ന വസ്തുക്കള്‍ മോഷ്ടിച്ച് മുംബൈയിലേക്ക് കടന്നുകളഞ്ഞ രണ്ട് മോഷ്ടാക്കളെയും ആഢംബര ഹോട്ടലില്‍ ഇന്ന് പിടികൂടുകയായിരുന്നു.

ഹോട്ടലില്‍ ആഡംബര ജീവിതം നയിച്ച് വരുന്നതിനോടൊപ്പം ഇവർ നൈസിന്‍റെ സ്വര്‍ണ്ണ ചോറ്റുപാത്രത്തിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വജ്രവും രത്നങ്ങളും പതിപ്പിച്ച മൂന്ന് തട്ടുളള ചോറ്റുപാത്രമാണ് ഇവര്‍ർ മോഷ്ടിച്ചതില്‍ പ്രധാനം. സിസിടിവി ദൃശ്യങ്ങളുടെ തുമ്പ് പിടിച്ചായിരുന്നു സംഘം അന്വേഷണം തുടങ്ങിയത്. വീഡിയോയയില്‍ ഒരാള്‍ ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഈ കോള്‍ പിന്തുടരാന്‍ ശ്രമിച്ചു.

ALSO READ: ഹൈദരാബാദ് നൈസാമിന്റെ ശേഖരണത്തിലെ ദശകോടികളുടെ അമൂല്യവസ്തുക്കള്‍ മോഷണം പോയി

റേഡിയേറ്റര്‍ തകരാര്‍ മൂലം ബൈക്ക് നിര്‍ത്തി പരിശോധിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ ചാര്‍മിനാര്‍ ഭാഗത്തുനിന്ന് ലഭിച്ചതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. പിന്നീട് സഹീറാബാദിന് സമീപത്തുനിന്ന് ഈ ബൈക്ക് കണ്ടെത്തി. ഇത് പിന്തുടര്‍ന്ന് ആണ് അന്വേഷണസംഘം മുംബൈയിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button