Latest NewsIndia

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരം കോച്ചുകള്‍ റയിൽവെ ഉപയോഗിക്കാൻ ഒരുങ്ങുന്നത്

ന്യൂ ഡൽഹി : ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ കോച്ചുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ അലുമിനിയം കോച്ചുകള്‍ റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയിൽ നിർമിക്കുമെന്നാണ് വിവരം.കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ തുരുമ്പില്‍ നിന്ന് വിമുക്തമായതിനാല്‍ സാധാരണ കോച്ചുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കും.

also readഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ് : പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍

യൂറോപ്പിൽ സന്ദര്‍ശനം നടത്തിയ റെയില്‍വേ സംഘമാണ് അലുമിനിയം കോച്ചുകള്‍ നിര്‍ദേശവുമായി മുന്നോട്ട് വന്നത്. 15 വര്‍ഷത്തില്‍ ഏറെയായി യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും അലുമിനിയം കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതിനാൽ കോച്ച്‌ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച്‌ ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നാണ് റിപ്പോർട്ട്. 500 അലുമിനിയം കോച്ചുകള്‍ വര്‍ഷത്തില്‍ നിര്‍മ്മിക്കാനാണ് കോച്ച്‌ ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ 250 കോച്ചുകള്‍ നിര്‍മ്മിക്കും. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരം കോച്ചുകള്‍ റയിൽവെ ഉപയോഗിക്കാൻ ഒരുങ്ങുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button