Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest News

അപസ്മാരത്തിന് ജ്യൂസ് മാത്രം കൊടുത്തു; പ്രകൃതി ചികിത്സയുടെ ചതി വെളിപ്പെടുത്തി ഡോക്ടര്‍

പ്രകൃതി ചികിത്സകന്റെ തട്ടിപ്പിനിരയായ ഒരു കുട്ടിയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ രാഹുല്‍ യുആര്‍.

തൃശ്ശൂര്‍: പ്രകൃതി ചികിത്സകനെന്ന വ്യാജേന നിരവധിപേര്‍ തട്ടിപ്പുമായി ഇപ്പോള്‍ രംഗത്തുണ്ട്. രോഗമേതെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്തയിവര്‍ ആളെക്കൊല്ലികളാകാറുണ്ട് മിക്കപ്പോഴും. അത്തരത്തില്‍ പ്രകൃതി ചികിത്സകന്റെ തട്ടിപ്പിനിരയായ ഒരു കുട്ടിയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ രാഹുല്‍ യുആര്‍.

Read Also: ഐ എസ് എലിന് ടിക്കറ്റുകളുമായി ഡെല്‍ഹി ഡൈനാമോസ്; ടിക്കറ്റ് വില ആരംഭിക്കുന്നത് 49 രൂപയ്ക്ക്

ഫെയ്‌സ്ബുക്കിലൂടെയാണ് ഇദ്ദേഹം കുട്ടിയുടെ അവസ്ഥ ഡോക്ടര്‍ പങ്കുവെച്ചത്. അപസ്മാര രോഗമുള്ള കുട്ടിയെ തിരൂരുള്ള പ്രകൃതി ചികിത്സകന്റെ അടുത്തെത്തിച്ചു വീട്ടുകാര്‍. കുട്ടി കഴിച്ചിരുന്ന മരുന്നെല്ലാം നിര്‍ത്തിച്ച് ഇയാള്‍ കുട്ടിക്ക് വെറും ജ്യൂസ് മാത്രം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശാരീരികാരോഗ്യവും പ്രതിരോധ ശേഷിയും നഷ്ടപ്പെട്ട കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.

ഡോക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചിത്രം 1: കഴിഞ്ഞ മാസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ICU വില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 4 വയസ്സുകാരന്‍.

ചിത്രം 2: അതേ കുട്ടി ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വീണ്ടും കാണാന്‍ വന്നപ്പോള്‍.

ഇനി വിഷയം പറയാം: അപസ്മാര രോഗവുമായി ( ജന്മനായുള്ള തലച്ചോറിലെ വൈകല്യവുമായി ബന്ധപ്പെട്ട് ) ശ്രീ ചിത്രയിലെ ചികിത്സയിലായിരിക്കെയാണ് അവര്‍ തിരൂരുള്ള പ്രകൃതിചികിത്സകന്റ അടുത്തെത്തുന്നത്.ഇവിടെ ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ അപസ്മാരം ഒരു രോഗലക്ഷണം മാത്രമാണ്. താന്‍ ഇത്തരം കേസുകള്‍ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തോടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചെടുത്ത ചികിത്സകന്‍ ഈ കുഞ്ഞിന്റെ രോഗവും താന്‍ പരിപൂര്‍ണ്ണമായി മാറ്റും എന്ന ഉറപ്പും കൊടുത്തു.

മൊബൈല്‍ ഫോണെടുത്ത് കുട്ടി കഴിക്കുന്ന സകല മരുന്നും google ചെയ്താല്‍ ഏതൊരാള്‍ക്കും എളുപ്പം കിട്ടുന്ന കുറേ കാര്യങ്ങളുണ്ട് അവയെല്ലാം പൊക്കിക്കാട്ടി അയാള്‍ അവരുടെ മുന്നില്‍ ഏതോ മഹത്തരമായ കണ്ടുപിടുത്തം നടത്തിയ മട്ടില്‍ ഇരുന്നു. ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ ശാസ്ത്രീയമായ ഒരു പാട് പ്രക്രിയകള്‍ക്ക് ശേഷമാണ് ഒരു മരുന്ന് വിപണിയിലെത്തുന്നത്. ആ മരുന്നിന്റെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനം പഠിക്കുന്നതിന്റെ ഭാഗമായി ആധുനിക വൈദ്യശാസ്ത്രം തന്നെ തിരിച്ചറിയുന്ന ടശറല ലളളലരെേ ഉള്‍പ്പടെ പഠന വിധേയമാക്കുക വഴി ശാസ്ത്രം നല്കുന്ന സുതാര്യതയെ സ്വന്തം കച്ചവടത്തിനായി വളച്ചൊടിക്കുന്ന മോഹനവടക്ക ശ്രേണിയിലെ സകലരും സ്വയം ജനാരോഗ്യ പ്രസ്ഥാനമായിട്ടങ്ങ് വിലസയാണല്ലോ.

അങ്ങനെ കച്ചവട ബുദ്ധിയോടെ ചികിത്സകന്‍ കുട്ടി കഴിച്ചിരുന്ന സകല മരുന്നുകളും നിര്‍ത്തിച്ച് പകരം സ്വന്തം മരുന്നുകള്‍ തുടങ്ങി. ഏഴു മാസക്കാലം എല്ലാം ശരിയാക്കും എന്ന വീര വാദത്തോടെ കുഞ്ഞിനെ വെറും ജ്യൂസ് മാത്രം കൊടുത്ത് (പഥ്യമാണത്രേ) ഇയാള്‍ ചികിത്സിച്ചു.ഈ ബുദ്ധിശൂന്യന്റെ തട്ടിപ്പിനിരയായി ശാരീരികാരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെട്ട് അഡ്മിറ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലേതാണ് ആദ്യ ചിത്രം .ശരിയായ പോഷണങ്ങളും ചികിത്സയും ലഭ്യമായ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ചിത്രം രണ്ട്.

NB: അറിയാത്ത പണി ചെയ്യുമ്പോ ആളെക്കൊല്ലാതിരിക്കണം. പ്രകൃതി ജനകീയാരോഗ്യം എന്നൊക്കെപ്പറഞ്ഞ് ആളാവാന്‍ നടക്കുമ്പോ ദയവു ചെയ്ത് ജീവിത യാഥാര്‍ത്യങ്ങളോട് പൊരുത്തപ്പെടാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാരനെ ഒഴിവാക്കുക.

https://www.facebook.com/drrahulur/posts/1171108243042427

shortlink

Related Articles

Post Your Comments

Related Articles


Back to top button