
നോച്ച് ഡിസ്പ്ലേയുള്ള ഓപ്പോയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ഓപ്പോ A7X അവതരിപ്പിച്ചു. പര്‍പ്പിള്‍, നീല എന്നീ നിറങ്ങളിലുള്ള 20,000 രൂപയുടെ ഫോണ്‍ ചാനയിലാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്‍ഡറി ക്യാമറ സെന്‍സറുമാണ് ഉള്ളത്.
Also Read : മൂന്ന് റിയര്‍ ക്യാമറകളുള്ള ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഓപ്പോ
8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 4 ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 19:5:9 അനുപാതത്തില്‍ 6.3 ഇഞ്ച് നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്.
Post Your Comments