Latest NewsKerala

ഇത് വെറും മനോരോഗമല്ല ഡി.വൈ.എഫ്.ഐയിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത് : കെ സുരേന്ദ്രൻ

കൊച്ചി : സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ധന വിലവര്‍ദ്ധനവ്, ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങി കേന്ദ്ര ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെസംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നതെന്നും കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണരൂപം ചുവടെ :

ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത്. കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചത്. കേരളത്തിലെ സി. പി. ഐ യിലും അത്തരക്കാർ ഉണ്ടെന്ന് ഇതോടെ ബോധ്യമായി. ഉള്ളിലുള്ള മ്ളേഛ വർഗീയ ചിന്ത പുറത്തുവന്നതാണ്. കരുതിയിരിക്കണം ഇത്തരം മതേതര മാരീചൻമാരെ.

https://www.facebook.com/KSurendranOfficial/photos/a.640026446081995/1894404617310832/?type=3&theater

Also read : ഇനി രാജ്യസഭാ, ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നോ​ട്ട ബ​ട്ട​ണ്‍ ഒഴിവാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button