Food & Cookery

മയണൈസുണ്ടാക്കാം 2 മിനിട്ടുകൊണ്ട് – ഇനി വറുത്തതും പൊരിച്ചതും കൊതിയോടെ കഴിക്കാം…

അത് കഴിക്കുമ്പോള്‍ അല്‍പ്പം മയണൈസു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചിട്ടുണ്ടാകും.

എതേലും ഫാസ്റ്റ് ഫുഡ് ലഭിക്കുന്ന റെസ്റ്ററന്റില്‍ കേറി ബ്രോസ്റ്റഡ് ചിക്കനും ഒപ്പം കുബൂസും കൂടി ഓര്‍ഡര്‍ ചെയ്ത് അതിനൊപ്പം മയണൈസ് കൂടി ചേര്‍ത്ത് കഴിക്കുന്നത് നമ്മുടെ ഭക്ഷണയിനത്തിലെ പ്രധാനപ്പെട്ട ചോയ്സുകളില്‍ ഒന്നാണ്… ഇതേപോലെ വീട്ടില്‍ ചിക്കനും ഫിങ്കര്‍ ചിപ്സും അങ്ങനെ മറ്റനേകം ഭക്ഷണയിനങ്ങള്‍ വറുക്കുകയും പൊരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത് കഴിക്കുമ്പോള്‍ അല്‍പ്പം മയണൈസു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചിട്ടുണ്ടാകും. പിന്നെ ഉണ്ടാക്കാന്‍ അറിയായാത്തത് കൊണ്ട് ആ ആഗ്രഹത്തില്‍ നിന്ന് നമ്മള്‍ പിന്‍മാറുകയാണ് പതിവ്.

വീട്ടില്‍ വറുത്തതും പൊരിച്ചതും ഉണ്ടാക്കുമ്പോള്‍ നമ്മുടെ പ്രിയ ടേസ്റ്റായ മയണൈസും കൂട്ടി കഴിക്കുന്ന ടേസ്റ്റ് കിട്ടിയില്ലാ എന്ന പരാതി വേണ്ട……

2 മിനിട്ട് കൊണ്ട് രുചിയേറിയ നല്ല മയണൈസ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം…..

വേണ്ട സാധനങ്ങള്‍

മുട്ട രണ്ടെണ്ണം
വെളുത്തുള്ളി രണ്ട് അല്ലി
വിനാഗിരി ആവശ്യത്തിന്
റിഫൈന്‍ഡ് ഓയില്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

ഇനി ഉണ്ടാക്കുന്ന വിധം

രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേര്‍ക്കുക. ഇനി മിക്സിയില്‍ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയും അല്‍പം ഉപ്പും ചേര്‍ത്ത് വീണ്ടും അടിക്കുക. ശേഷം റിഫൈന്‍ഡ് ഓയില്‍ (ശുദ്ധികരിച്ച എണ്ണ) (കടുകെണ്ണ, പീനട്ട് (കപ്പലണ്ടി) എണ്ണ, മുതലായവയൊക്കെ റിഫൈന്‍ഡ് ഓയിലിന് ഉദാഹരണമാണ്) ചേര്‍ത്ത് കുറേശ്ശെയായി അടിച്ചെടുക്കുക. കട്ടി കുറവാണെന്നു തോന്നിയാല്‍ വീണ്ടും എണ്ണ ചേര്‍ത്ത് അടിച്ചെടുക്കുക. ആവശ്യമുള്ള കട്ടിയില്‍ ആയതിനുശേഷം പാത്രത്തിലേക്ക് മാറ്റുക. മണമുള്ള ഒരെണ്ണയും ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം…….

ഇന്ന് തന്നെ മടിക്കാതെ ട്രൈ ചെയ്ത് നോക്കുകയല്ലേ.

Read Also: കടുത്ത നിലപാടിലേക്ക് കന്യാസ്ത്രീകൾ ; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button