ഇടുക്കി: മുന്നാറിൽ താത്കാലിക പാലത്തിലൂടെ അപകട സാധ്യത ഉയർത്തി ചരക്ക് ഗതാഗതം തുടരുന്നു.
മൂന്നാർ പെരിയവരയിൽ നിർമിച്ച താത്കാലിക പാലത്തിലൂടെയാണ് ഇപ്പോൾ ചരക്കുവണ്ടികളും കടന്നു പോകുന്നത്. 30 ടണ്ണിലധികം ചരക്കുമാണ് ലോറികൾ ഇതുവഴി കടക്കുന്നത്. . ഓഗസ്റ്റ് 16ലെ പ്രളയത്തിൽ തകർന്ന പെരിയവരപാലത്തിന് പകരം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
ALSO READ: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ബംഗാളിൽ നിന്നും സഹായം
കോൺക്രീറ്റ് പൈപ്പുകൾക്ക് മുകളിൽ മണൽചാക്കുകൾ അടുക്കി നിർമിച്ച പാലത്തിലൂടെ ഭാര വാഹനങ്ങൾ കടന്ന് പോകുന്നതിന് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രളയക്കെടുതിയിൽ തകർന്ന പാലം പുനർനിർമിക്കുന്നത് വരെ ജീവൻ പണയം വച്ചായിരുന്നു നാട്ടുകാരുടെ ഈ വഴിയുള്ള യാത്ര. മൂന്ന് മാസത്തിനുള്ളിൽ പുതിയ പാലം നിർമിക്കാനാണ് ശ്രമം. അതുവരെ താത്കാലിക പാലത്തിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് കർശന നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments