ന്യൂഡല്‍ഹി: സംസ്ഥാനം നേരിട്ട് പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. പലരുടെയും പീടുകളും മുഴുവന്‍ സമ്പാദ്യങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഡാമിനു മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകിയതിന്റെ കാരണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് കേരളത്തിനും അയച്ചു. കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ നിഗമനത്തിനു വിരുദ്ധമാണ് ജലകമ്മീഷന് കണ്ടെത്തല്‍
പെരിങ്ങല്‍കുത്ത് ഡാമില്‍ മാറ്റങ്ങള്‍ വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കേരളത്തിലെ പ്രളയത്തിനിടെ പെരിങ്ങല്‍കുത്ത് ഡാമില്‍ വെള്ളം കവിഞ്ഞൊഴുകിയത് അശങ്കയുയര്‍ത്തിയ കാഴ്ചയായിരുന്നു. ഷോളയാര്‍, പറമ്പികുളം, തുണക്കടവ് ഡാമുകളില്‍ നിന്ന് പുറത്തേക്കൊഴുക്കിയ വെള്ളവും പെരിങ്ങല്‍കുത്തിലെത്തി. ആഗസ്റ്റ് പതിനാറിന് സ്പില്‍വേ വഴി പുറത്തേക്കൊഴുക്കാവുന്നതിലും കൂടുതല്‍ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇതാണ് ഡാമിനു മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകിയതിനു കാരണം.
Also Read : പ്രളയ ദുരന്തം : രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്ന് ശശി തരൂര്‍
കൂടാതെ ഇനി ഇത്തരത്തില്‍ ഒരു പ്രള യമുണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡാമിന്റെ ഡിസൈനില്‍ മാറ്റം ആലോചിക്കണം. സ്പില്‍വേയും ശേഷി കൂട്ടണം ഇതാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഡാമുകള്‍ തുറന്നതല്ല പ്രളയത്തിനു കാരണമെന്ന ജലകമ്മീഷന് കണ്ടെത്തല്‍ ജലവിഭവ മന്ത്രാലയം അംഗീകരിച്ചു. കേരള സര്‍ക്കാരിന് അയച്ച ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പ്രളയം തടയാനുള്ള ആലോചന വേണമെന്നും ഡാമുകളുടെ മാനദണ്ഡം നിശ്ചിയിക്കുമ്പോള്‍ ഇതും കണക്കിലെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments