ദുബൈ: പുറത്ത് പോകുമ്പോള്‍ സംസാരിക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്ളതാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതിയ കറന്‍സി വിനിമയ നിരക്കുകള്‍ എത്രയാണെന്ന് അറിയുമോ എന്ന് ചോദിച്ച് വിനോദ സഞ്ചാരികളെന്ന വ്യാജേനയാണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. നോട്ടുകളെക്കുറിച്ചും എക്സ്ചേഞ്ച് നിരക്കുകളെക്കുറിച്ചും ചോദിക്കുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
Read Also: കൊലയാളി ഗെയിം വില്ലനായി; അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു
Beware of thieves acting as tourists, who inquire about currencies and exchange rates.#YourSecurityOurHappiness#SmartSecureTogether
— Dubai Policeشرطة دبي (@DubaiPoliceHQ) September 8, 2018
ഇവരുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല. മറിച്ച് ഇത്തരക്കാരെ സൂക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സ്ഥലമായാണ് ദുബൈ അറിയപ്പെടുന്നത്. സിംഗപ്പൂരിനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം.
Post Your Comments