Latest NewsIndia

ചൂടാക്കിയ സ്പൂണ്‍ കൊണ്ട് അച്ഛൻ പൊള്ളിച്ചു ; നാല് വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഏവരും ഞെട്ടി

ഹൈദരാബാദ്: നാല് വയസുകാരിയോട് പിതാവിന്റെ കൊടും ക്രൂരത. അമ്മയില്‍ നിന്നും അമ്മയുടെ ലിവിംഗ് പങ്കാളിയില്‍ നിന്നുമാണ് കുട്ടിക്ക് ക്രൂരതകൾ അനുഭവിക്കേണ്ടി വന്നത്. ഒടുവില്‍ രക്ഷപെടുത്താൻ എത്തിയ സന്നദ്ധപ്രവര്‍ത്തകരോട് ആ കുഞ്ഞ് നിറകണ്ണുകളോടെ പറഞ്ഞത് ഇങ്ങനെയാണ്.
സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു. ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന്‍ ചെയ്തിരുന്നത് എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി പറയുന്നു.

ALSO READ: പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നെ കൗമാരക്കാർ അ​ടി​ച്ചു​കൊ​ന്നു; കൊടുംക്രൂരത ഇങ്ങനെ

കുഞ്ഞിനെ വീട്ടുകാർ പീഡിപ്പിക്കുന്ന വിവരം സമീപവാസികള്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം വിവരം എന്‍ജിഒയില്‍ അറിയിക്കുകയും ഇവർ വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും ലിവ് ഇന്‍ പാര്‍ട്ണര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. കുട്ടിയെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button