ലക്നൗ: പന്ത്രണ്ടുവയസുകാരനായ ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടിയെ അടിച്ചുകൊന്ന് കൗമാരക്കാരുടെ കൊടുംക്രൂരത. ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിനായിരുന്നു കുട്ടിയെ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്ഷേത്രം അലങ്കരിച്ചിരുന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദന വിവരം പുറത്തറിയിച്ചത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും കൗമാരക്കാരായ അഞ്ചു പേര് ഇറങ്ങിവന്ന് ബാലനെ മര്‍ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാലന്റെ അമ്മയെ വിവരം അറിയിച്ചു.
ALSO READ: കസേരയിൽ ഇരുന്നതിന് ദളിത് യുവതിക്കു നേരെ ആക്രമണം
സംഭവം അറിഞ്ഞ മാതാവ് ഉടൻ തന്നെ ക്ഷേത്രത്തിൽ എത്തിയെങ്കിലും മർദ്ദനത്തിനിരയായി അവശനായ കുട്ടിയെയാണ് കാണാനായത്. ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മർദനത്തിൽ സാരമായി പരിക്കേറ്റ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കൗമാരക്കാരായ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments